Wednesday, June 26, 2019 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.01 AM

മാന്യമല്ലാത്ത വസ്‌ത്രം ധരിക്കുന്നവര്‍ക്ക്‌ സൗദിയില്‍ ഒരുലക്ഷം രൂപ പിഴ

uploads/news/2019/05/310337/in4.jpg

റിയാദ്‌: സൗദിയിലെ പൊതുസ്‌ഥലങ്ങളില്‍ മാന്യതയും മര്യാദയും ഉറപ്പുവരുത്താനുള്ള പുതിയ വ്യവസ്‌ഥകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. മാന്യമായി വസ്‌ത്രം ധരിക്കണമെന്നതുള്‍പ്പെടെയുള്ള വ്യവസ്‌ഥകള്‍ ലംഘിക്കുന്നവരില്‍നിന്ന്‌ 5000 റിയാല്‍ ( ഏകദേശം 92,750 രൂപ ) വരെ പിഴ ഈടാക്കും. ഒരു വര്‍ഷത്തിനിടെ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.
ശിക്ഷ ലഭിക്കുന്നവര്‍ക്ക്‌ ബന്ധപ്പെട്ട അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്‌. സൗദിയുടെ സംസ്‌കാരവും പാരമ്പര്യവും മുന്നോട്ടുവയ്‌ക്കുന്ന മൂല്യങ്ങളും രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള 10 - വകുപ്പുകളാണ്‌ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്‌ത്രങ്ങളും അനുചിതമായവയില്‍പ്പെടും. പൊതുസ്‌ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചിട്ടാലും പിഴ ലഭിക്കും. സന്ദര്‍ശകര്‍ക്ക്‌ ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്‌. മാര്‍ക്കറ്റ്‌, വാണിജ്യ കോംപ്ലക്‌സുകള്‍, ഹോട്ടലുകള്‍, റസ്‌റ്ററന്റുകള്‍, കഫേ, മ്യൂസിയം, തിയറ്റര്‍, സ്‌റ്റേഡിയങ്ങള്‍, പാര്‍ക്ക്‌, റോഡ്‌, ബീച്ച്‌ തുടങ്ങി ജനങ്ങള്‍ സൗജന്യമായോ ചാര്‍ജ്‌ നല്‍കിയോ ഉപയോഗിക്കുന്ന എല്ലാ കേന്ദ്രങ്ങളും പൊതുസ്‌ഥലങ്ങളില്‍ ഉള്‍പ്പെടുമെന്നു നിയമാവലി വ്യക്‌തമാക്കുന്നു.
നിയമം നടപ്പിലാക്കാന്‍ സ്വകാര്യ കമ്പനികളിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ സേവനവും ഉപയോഗപ്പെടുത്തും. സൗദി ടൂറിസം കമ്മിഷനുമായി ചേര്‍ന്ന്‌ ആഭ്യന്തര മന്ത്രാലയമാണ്‌ നിയമ ലംഘകരില്‍നിന്ന്‌ പിഴ ഈടാക്കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നത്‌.

Ads by Google
Saturday 25 May 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW