Wednesday, June 12, 2019 Last Updated 46 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.01 AM

കനത്ത മഴ; ഒമാനില്‍ നാല്‌ ഇന്ത്യക്കാര്‍ മരിച്ച നിലയില്‍

ദുബായ്‌: കനത്ത മഴയില്‍ മുങ്ങിയ ഒമാനില്‍ ഇന്ത്യന്‍ കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘമാണ്‌ ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്‌. കഴിഞ്ഞ ദിവസം കുടുംബമൊന്നടങ്കം വിനോദയാത്രയ്‌ക്കു പോകവെ മഴയില്‍ കുടുങ്ങുകയായിരുന്നു.
മഴയെത്തുടര്‍ന്ന്‌ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഗൃഹനാഥന്‍ ഈന്തപ്പനയില്‍ പിടിച്ച്‌ രക്ഷപ്പെട്ടു. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഇയാളുടെ മാതാപിതാക്കള്‍, ഭാര്യ, മൂന്നു കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. ഇവര്‍ ഇന്ത്യയിലെ ഏതു സംസ്‌ഥാനക്കാരാണെന്ന വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Ads by Google
Saturday 25 May 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW