Thursday, July 18, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 04.30 PM

ഒരു കര്‍ഷകന്റെ പുതിയ കണ്ടുപിടിത്തം ട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര

anand mahindra tweets indian farmers jugaad

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമമായ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞതിന് ശേഷമൊരു കര്‍ഷകന്‍ തന്റെ കൃഷിസ്ഥലത്ത് കൂട്ടിയിട്ടിരുന്ന ധാന്യങ്ങളും മറ്റും ട്രാക്ടറുപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാണ് ആനന്ദ് മഹീന്ദ്ര പങ്കു വച്ച വീഡിയോയിലെ ദൃശ്യങ്ങള്‍. ട്രാക്ടറിന് മുന്‍വശത്തൊരു കട്ടില്‍ ഘടിപ്പിച്ചാണ് കര്‍ഷകന്‍ ധാന്യം നീക്കം ചെയ്യുന്നതെന്നതാണ് ആനന്ദ് മഹീന്ദ്രയെ ആകര്‍ഷിച്ച ഘടകം.

സാധാരണഗതിയില്‍ ഏതെങ്കിലും തരത്തിലുള്ള മെഷീനുകളായിരിക്കും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി മിക്കവരും ട്രാക്ടറില്‍ ഘടിപ്പിക്കുക. എന്നാല്‍, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകന്‍ സ്വീകരിച്ച ഈ മാര്‍ഗം ആനന്ദ് മഹീന്ദ്രയെ ആകര്‍ഷിച്ചത്. തുടര്‍ന്ന് ഇദ്ദേഹം ഈ വീഡിയോ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

'' ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന ചൊല്ല് കണ്ടുപിടിച്ചത് തന്നെ ഇന്ത്യക്കാരാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്! കാര്‍ഷിക-നിര്‍മ്മാണ രംഗത്ത് മണ്ണുമാന്തികള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഇതാ പുതിയൊരു ഉത്പ്പന്നം'' - ആനന്ദ് മഹേന്ദ്ര കുറിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW