Friday, May 24, 2019 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 04.29 PM

'പി.എം മോഡി' തിയറ്ററുകളി​​ല്‍: ആദ്യ ദിനം ആളില്ലെന്ന് റിപ്പോര്‍ട്ട്

P M Modi , Vivek Oberoy

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലും അനിശ്ചിതത്വങ്ങളിലും കുരുങ്ങിക്കിടന്ന ബോളിവുഡ് ചിത്രം പി.എം മോഡി റിലീസായി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ത്യയുടെ തുടര്‍ ഭരണം ലഭിച്ച സമയത്ത് റിലീയായ ചിത്രത്തിന്റെ ആദ്യ ദിനം കാണാന്‍ ആളില്ലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ പ്രാധാന്യത്തോടെ റിലീസിനെത്തുന്ന ചിത്രങ്ങള്‍ക്കുള്ള തള്ളിക്കയറ്റം ഒരു തീയറ്ററിലും അനുഭവപെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ആദ്യഘട്ട വോട്ടെടുപ്പ് സമയത്തായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍പെട്ട് റിലീസ് ഡേറ്റ് മാറ്റുകയായിരുന്നു. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യവും അണിയറ പ്രവര്‍ത്തകരുടെ ബി.ജെ.പി പശ്ചാത്തലവും വിവാദമുയര്‍ത്തി. തുടര്‍ന്നാണ് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ട് പി.എം മോഡിയുടെ റിലീസ് തടഞ്ഞത്.

വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ നരേന്ദേ മോഡിയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഒമുംഗ് കുമാറാണ്.

Ads by Google
Ads by Google
Loading...
TRENDING NOW