Friday, June 21, 2019 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.33 PM

''അഭിനന്ദനങ്ങള്‍...വിജയമാഘോഷിക്കാന്‍ എന്റെ മകളെ ഭീഷണിപ്പെടുത്തുന്നവരെ എന്തു ചെയ്യണം?'' ; മോഡിയോട് ചോദ്യവുമായി അനുരാഗ് കശ്യപ്

uploads/news/2019/05/310271/anurag-kashyap-1.jpg

തന്റേതായ നിലപാടുകള്‍ തുറന്നു പറയുന്നതില്‍ കാട്ടുന്ന ധൈര്യമാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെ പലപ്പോഴും വ്യത്യസ്തനാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ രാഷ്ട്രീയം തുറന്നു പ്രകടിപ്പിച്ചിട്ടുള്ള അനുരാഗ് കശ്യപ് ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ വിവാദ ട്വീറ്റുമായി രംഗത്ത്. മോഡിയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി തന്റെ മകളുടെ ചിത്രത്തിന് കീഴില്‍ അശ്‌ളീല കമന്റിട്ട ആളെ ട്രോളി നരേന്ദ്രമോഡിയെ വിമര്‍ശിക്കുന്ന കശ്യപിന്റെ ട്വീറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിജയത്തില്‍ മോഡിയെ അഭിനന്ദിച്ചു കൊണ്ടാണ് അനുരാഗ് കശ്യപ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. മകള്‍ക്ക് നേരെ ഉയരുന്ന സൈബര്‍ ആക്രമണത്തെ എങ്ങിനെ നേരിടണമെന്ന് മോഡിയോട് ചോദിച്ചു കൊണ്ടുള്ളതാണ് ട്വീറ്റ്. മകളുടെ ഫോട്ടോയ്ക്ക് കീഴില്‍ ഭീഷണി സ്വരത്തില്‍ അശ്‌ളീല കമന്റിട്ടയാളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു തരാന്‍ താരം ട്വീറ്റിലൂടെ ചോദിക്കുന്നു. മകളുടെ ഫോട്ടോക്കു താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീലച്ചുവയുള്ള കമന്റു സഹിതമാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

uploads/news/2019/05/310271/anurag-kashyap.jpg

ട്വീറ്റിലെ കുറിപ്പ് ഇങ്ങനെ. 'മോദിസാറിന് അഭിനന്ദനങ്ങള്‍.. ഏവരെയും എന്തിനെയും ഉള്‍ക്കൊള്ളണമെന്ന അങ്ങയുടെ സന്ദേശത്തിനും നന്ദി. അതോടൊപ്പം നിങ്ങളോട് അഭിപ്രായ വ്യത്യാസമുള്ളയാളെന്ന നിലയില്‍..എനിക്കൊന്നു കൂടി പറഞ്ഞു തരൂ. നിങ്ങളുടെ വിജയമാഘോഷിക്കാന്‍ ഇത്തരം സന്ദശങ്ങളയച്ച് എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ അണികളെ എന്തു ചെയ്യണം..?' ട്വീറ്റിന് താഴെ ചിത്രത്തിന് വന്ന കമന്റുകളും ഇട്ടിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW