Sunday, June 23, 2019 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.35 AM

കേരളം എല്‍.ഡി.എഫിനോട്‌ കടക്ക്‌ പുറത്ത്‌...19-1

uploads/news/2019/05/310248/k1.jpg

ശബരിമല വികാരം ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ ഇടതുപക്ഷത്തിനു കിട്ടിയ സന്ദേശം വ്യക്‌തം, കടക്ക്‌ പുറത്ത്‌!
യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ക്കു 19 മണ്ഡലങ്ങളില്‍ ഗംഭീര വിജയം. ഇടതുനിരയില്‍നിന്നു ലോക്‌സഭയിലേക്കു പോകാന്‍ അനുവാദം നല്‍കിയത്‌ എ.എം. ആരിഫിനു മാത്രം. ആലപ്പുഴയിലാണു കേരളത്തില്‍ സി.പി.എമ്മിന്റെ ഏക വിജയം. ശബരിമല വികാരം സുവര്‍ണാവസരമാക്കാന്‍ കൊതിച്ച ബി.ജെ.പിക്കു കിട്ടിയതു നിരാശ. തിരുവനന്തപുരത്തു കുമ്മനം രാജശേഖരന്‍ രണ്ടാമതും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മൂന്നാമതുമായി.

വിജയികള്‍ ഇവര്‍

(മണ്ഡലം, വിജയി, ഭൂരിപക്ഷം)

തിരുവനന്തപുരം: ശശി തരൂര്‍- 99989
ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്‌- 38247
കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍- 149772
പത്തനംതിട്ട: ആന്റോ ആന്റണി- 44243
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്‌- 61500
ആലപ്പുഴ: എ.എം. ആരിഫ്‌- 9183
കോട്ടയം: തോമസ്‌ ചാഴികാടന്‍- 106259
ഇടുക്കി: ഡീന്‍ കുര്യാക്കോസ്‌- 171053
എറണാകുളം: ഹൈബി ഈഡന്‍- 169153
ചാലക്കുടി: ബെന്നി ബഹനാന്‍- 132274
തൃശൂര്‍: ടി.എന്‍. പ്രതാപന്‍- 93633
ആലത്തൂര്‍: രമ്യ ഹരിദാസ്‌- 158968
പാലക്കാട്‌: വി.കെ. ശ്രീകണ്‌ഠന്‍- 11637
പൊന്നാനി: ഇ.ടി. മുഹമ്മദ്‌ ബഷീര്‍- 193273
മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി- 260153
കോഴിക്കോട്‌: എം.കെ. രാഘവന്‍- 85225
വയനാട്‌: രാഹുല്‍ ഗാന്ധി- 431770
വടകര: കെ. മുരളീധരന്‍- 84663
കണ്ണൂര്‍: കെ. സുധാകരന്‍- 94559
കാസര്‍ഗോഡ്‌: രാജ്‌മോഹന്‍ ഉണ്ണിത്താന്‍- 40438

Ads by Google
Friday 24 May 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW