Friday, June 07, 2019 Last Updated 36 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.25 AM

തമിഴ്‌നാട്‌ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടം

ചെന്നൈ: എടപ്പാടി കെ. പളനിസ്വാമി സര്‍ക്കാരിന്റെ ഭാവി നിശ്‌ചയിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ചു പോരാട്ടം. 22 നിയമ സഭാ സീറ്റുകളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇവയില്‍ ഭൂരിപക്ഷവും അണ്ണാ ഡി.എം.കെയുടെ സിറ്റിങ്‌ സീറ്റുകളും. 10 സീറ്റുകളില്‍ പ്രതിപക്ഷം ജയിച്ചാല്‍ അധികാരം നിലനിര്‍ത്തുക പളനിസ്വാമിക്കു പ്രയാസമാകും. ഒടുവില്‍ റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ ഒന്‍പത്‌ സീറ്റുകളിലാണ്‌ അണ്ണാ ഡി.എം.കെ. മുന്നിട്ടുനില്‍ക്കുന്നത്‌. ഡി.എം.കെ. 13 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. അണ്ണാ ഡി.എം.കെ. പക്ഷത്തുള്ള മണ്ഡലങ്ങളില്‍ നേരിയ ലീഡ്‌ മാത്രമേ ഉള്ളൂ എന്നതും സര്‍ക്കാരിന്‌ ആശങ്കയാണ്‌.
234 അംഗ നിയമസഭയില്‍ 117 സീറ്റുകളാണു ഭൂരിപക്ഷത്തിനുവേണ്ടത്‌. പാര്‍ട്ടിക്ക്‌ ഇപ്പോള്‍ 114 അംഗങ്ങളുടെ പിന്തുണയാളുള്ളത്‌. മൂന്ന്‌ സീറ്റില്‍ ജയിച്ചാല്‍ പാര്‍ട്ടിക്ക്‌ അധികാരം നിലനിര്‍ത്താമായിരുന്നു. എന്നാല്‍ അഞ്ച്‌ എം.എല്‍.എമാര്‍ വിമതപക്ഷത്താണെന്നുള്ളതാണു പളനിസ്വാമിക്കു ഭീഷണിയാകുന്നത്‌.

Ads by Google
Friday 24 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW