Wednesday, June 12, 2019 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.25 AM

അമേഠിയില്‍ സരിതയ്‌ക്ക്‌ 485 വോട്ട്‌

uploads/news/2019/05/310173/sarithvote240519.jpg

അമേഠി: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ബി.ജെ.പിയുടെ സ്‌മൃതി ഇറാനിക്കുമെതിരേ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിച്ച സരിതാ എസ്‌. നായര്‍ക്ക്‌ 485 വോട്ട്‌.

സ്വതന്ത്ര സ്‌ഥാനാര്‍ഥിയായിട്ടായിരുന്നു സരിതയുടെ അങ്കം. 27 പേരായിരുന്നു മണ്ഡലത്തിലെ ആകെ സ്‌ഥാനാര്‍ഥികള്‍. ആകെ പോള്‍ ചെയ്‌തതില്‍ 0.06 ശതമാനം വോട്ട്‌ സരിതയ്‌ക്കുണ്ട്‌.

എറണാകുളത്ത്‌ ഹൈബി ഈഡനും വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കുമെതിരേ മത്സരിക്കാന്‍ സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പു കമ്മിഷന്‍ നിരാകരിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ജയമല്ല തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചായിരുന്നു സരിതയുടെ പോരാട്ടം. രാഹുലിനെ കടപുഴക്കി സ്‌മൃതി ഇറാനി വിജയിച്ച അമേഠിയില്‍ നോട്ടയെ പിന്തുണച്ചവര്‍ 3472 പേരാണ്‌.

Ads by Google
Friday 24 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW