Thursday, June 27, 2019 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 09.27 PM

മഹാരാഷ്ട്രയിലെ 48-ല്‍ 41 സീറ്റിലും ബി.ജെ.പി ശിവസേന സഖ്യം

BJP-Sivsena

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന് മികച്ച വിജയം. ആകെയുള്ള 48 സീറ്റുകളില്‍ 41 സീറ്റിലും ബി.ജെ.പി ശിവസേന സഖ്യം വിജയിച്ചു. ബി.ജെ.പി 23 സീറ്റില്‍ വിജയിച്ചപ്പോള്‍ ശിവസേന 18 സീറ്റില്‍ വിജയിച്ചു. അഞ്ച് സീറ്റുകളില്‍ കോണഗ്രസ്-എന്‍.സി.പി സഖ്യം വിജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റും എന്‍.സി.പിക്ക് നാല് സീറ്റും ലഭിച്ചു. അസാദുദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം ഒരു സീറ്റിലും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു.

ചന്ദ്രാപൂരാണ് കോണ്‍ഗ്രസ് നേടിയ ഏക സീറ്റ്. ബി.ജെ.പിയുടെ സിറ്റിംഗ് എം.പിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് ചന്ദ്രാപൂര്‍ തിരിച്ചുപിടിച്ചത്. ബാരാമതി, റായ്ഗഡ്, സത്താറ, ഷിരൂര്‍ എന്നിവയാണ് എന്‍.സി.പി നേടിയ സീറ്റുകള്‍. റായ്ഗഡും ഷിരൂരും ബി.ജെ.പിയില്‍ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. യു.പി കഴിഞ്ഞാല്‍ ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

ബി.ജെ.പി-ശിവസേന സഖ്യത്തിന് ഇത്തവണ 34-40 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ എക്‌സിറ്റ് പോളുകളെയും കടത്തിവെട്ടുന്ന വിജയമാണ് ബി.ജെ.പി-ശിവസേന സഖ്യം നേടിയത്.

Ads by Google
Thursday 23 May 2019 09.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW