Thursday, June 27, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 07.39 PM

രാഹുല്‍ ഗാന്ധിയ്ക്ക് അമേഠിയില്‍ പരാജയം; സ്മൃതി ഇറാനിക്ക് അരലക്ഷത്തിനടുത്ത് ഭൂരിപക്ഷം

Rahul Gandhi, Smrithi Irani

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ പരാജയം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് 45543 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത്. അമേഠിയിലെ 50.13 വോട്ടുകള്‍ (339743 വോട്ട്) കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേടി. രാഹുല്‍ ഗാന്ധിക്ക് 294290 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. 2014ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് ഒന്നര ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്. അഞ്ച് വര്‍ഷം മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാണ് സ്മൃതി മണ്ഡലം തിരിച്ചുപിടിച്ചത്.

എണ്‍പതുകള്‍ മുതല്‍ നെഹ്‌റു കുടുംബം കുത്തകയാക്കിയിരിക്കുന്ന മണ്ഡലമാണ് അമേഠി. ഇടയ്ക്ക് ഒരു തവണ സഞ്ജയ് ഗാന്ധി പരാജയപ്പെട്ടത് ഒഴിച്ചാല്‍ അമേഠി എക്കാലവും നെഹ്‌റു കുടുംബത്തെ പിന്തുണച്ചിട്ടിട്ടുണ്ട്. ഇത്തവണ അമേഠിക്ക് പുറമെ വയനാട്ടില്‍ കൂടി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ അമേഠിയില്‍ പരാജയ ഭീതിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായ മൂന്ന് തവണ രാഹുല്‍ ഗാന്ധിയാണ് അമേഠിയില്‍ നിന്ന് വിജയിച്ചു വന്നത്. മുന്ന് തവണയും എതിര്‍ സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നത്.

അതേസമയം രണ്ടാം സീറ്റായി മത്സരിച്ച വയനാട്ടില്‍ രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നില്ലെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷന്‍ ലോക്‌സഭയില്‍ എത്തില്ലായിരുന്നു. അമേഠിയില്‍ പരാജയപ്പെട്ടതിനാല്‍ വയനാട് സീറ്റ് രാജിവയ്‌ക്കേണ്ട സാഹചര്യവുമില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW