Thursday, June 27, 2019 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.40 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ബിരുദ എകജാലകം: സ്‌പോര്‍ട്‌സ്‌ ക്വാട്ട പ്രവേശനം ഇന്നു മുതല്‍

വിവിധ യു.ജി. പ്രോഗ്രാമുകളിലേക്ക്‌ സ്‌പോര്‍ട്‌സ്‌ ക്വാട്ടയിലേക്ക്‌ അപേക്ഷിച്ചിട്ടുള്ളവര്‍ ഇന്ന്‌ മുതല്‍ 25ന്‌ വൈകീട്ട്‌ നാലിന്‌ മുമ്പായി ഓപ്‌ഷന്‍ നല്‍കിയിട്ടുള്ള എതെങ്കിലും ഒരു കോളജില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും അപേക്ഷയുടെ പ്രിന്റ്‌ ഔട്ടുമായി സര്‍ട്ടിഫിക്കറ്റ്‌ പരിശോധനക്കു ഹാജരാകണം. 25ന്‌ വൈകീട്ട്‌ അഞ്ചിന്‌ മുമ്പായി ഹാജരാവാത്തവരെ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുന്നതല്ല.

പ്രാക്‌ടിക്കല്‍

നാലാം സെമസ്‌റ്റര്‍ എം.എ. മള്‍ട്ടിമീഡിയ/സിനിമ ആന്‍ഡ്‌ ടെലിവിഷന്‍/ആനിമേഷന്‍/ഗ്രാഫിക്‌ ഡിസൈന്‍ (2017 അഡ്‌മിഷന്‍ റുഗലര്‍/2014, 2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ - സി.എസ്‌.എസ്‌.) പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ 27ന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

വൈവാവോസി

നാലാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം. (2017 അഡ്‌മിഷന്‍ റഗുലര്‍, 2017ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി ജൂണ്‍ മൂന്നുമുതല്‍ മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

നാലാം സെമസ്‌റ്റര്‍ എം.എ. ഇംഗ്ലീഷ്‌ (2016 അഡ്‌മിഷന്‍ റഗുലര്‍, 2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ - അദാലത്ത്‌ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ 2018) പ്രൈവറ്റ്‌ ഡിഗ്രി ഫെബ്രുവരി/മാര്‍ച്ച്‌ 2019 പരീക്ഷയുടെ വൈവാവോസി ജൂണ്‍ 11, 12 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ആര്‍.എല്‍.വി. കോളജില്‍ ബി.എ., ബി.എഫ്‌.എ. പ്രവേശനം; 29 വരെ അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സില്‍ ബി.എ. കോഴ്‌സുകള്‍ക്ക്‌ അപേക്ഷിക്കാം. ബി.എ. വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ബി.എഫ്‌.എ. (നാല്‌ വര്‍ഷം), പെയിന്റിംഗ്‌, അപ്ലൈഡ്‌ ആര്‍ട്ട്‌ ആന്‍ഡ്‌ സ്‌കള്‍പ്‌ചര്‍ കോഴ്‌സുകള്‍ക്കാണ്‌ അപേക്ഷിക്കാവുന്നത്‌. 29 വരെ അപേക്ഷ നല്‍കാം. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. ബി.എഫ്‌.എ.യ്‌ക്ക് മാത്രമാണ്‌ ഇന്റര്‍വ്യൂ ഉള്ളത്‌. പ്രവേശന പരീക്ഷ ജൂണ്‍ 10 മുതല്‍ 12 വരെ നടക്കും. ബി.എഫ്‌.എ.യ്‌ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 14ന്‌ നടക്കും. ബി.എ.യുടെ റാങ്ക്‌ പട്ടിക ജൂണ്‍ 14നും ബി.എഫ്‌.എയുടേത്‌ 15നും പ്രസിദ്ധീകരിക്കും. ജൂണ്‍ 24ന്‌ക്ല ാസുകള്‍ തുടങ്ങും. ഹയര്‍ സെക്കന്‍ഡറി/പ്ലസ്‌ടു/തത്തുല്യ പരീക്ഷ ജയമാണ്‌ യോഗ്യത. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

എല്‍എല്‍.ബി. സൂക്ഷ്‌മപരിശോധന

ആറാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ്‌ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചവര്‍ അസല്‍ തിരിച്ചറിയല്‍ രേഖയുമായി 24, 25 തീയതികളില്‍ സര്‍വകലാശാല ഓഫീസില്‍ ഹാജരാകണം.

പരീക്ഷാഫലം

മാര്‍ച്ചില്‍ ഐ.ഐ.ആര്‍.ബി.എസ്‌ നടത്തിയ ഒന്‍പതാം സെമസ്‌റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ ഇന്റര്‍ഡിസിപ്ലിനറി മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Ads by Google
Thursday 23 May 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW