Friday, June 21, 2019 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.21 AM

ലക്ഷങ്ങള്‍ തട്ടിയ യുവാവ്‌ പിടിയില്‍

uploads/news/2019/05/310038/c2.jpg

ആലപ്പുഴ: സാമ്പത്തികത്തട്ടിപ്പിലൂടെ പലരില്‍നിന്നായി ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവാവ്‌ പിടിയില്‍. തിരുവനന്തപുരം മഞ്ഞമല കല്ലൂര്‍ തറവിള വീട്ടില്‍ സുരേഷ്‌കുമാറി(38)നെയാണ്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഹരിപ്പാട്ടെ റിസോര്‍ട്ടില്‍ നിന്നാണ്‌ ഇയാളെ കസ്‌റ്റഡയിലെടുത്തത്‌.
കബളിപ്പിക്കലിനിരയായ ആലപ്പുഴ നഗരത്തിലെ കാര്‍ ഷോറൂം എക്‌സിക്യൂട്ടീവ്‌ തോമസ്‌ ജെയിംസിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്‌. 12 ലക്ഷം രൂപയുടെ കാര്‍ ബുക്ക്‌ ചെയ്‌ത ശേഷം അടുത്തദിവസം മുഴുവന്‍ പണവുമായി വരാമെന്നു പറഞ്ഞു മടങ്ങിയ ശേഷമായിരുന്നു തട്ടിപ്പ്‌. പിറ്റേന്നു രാവിലെ പണവുമായി കാറില്‍ വന്നുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ്‌ എക്‌സിക്യൂട്ടീവിനെ സുരേഷ്‌ കുമാര്‍ വിളിച്ചു. ഇതിനിടെ കൊച്ചിയില്‍ ഒരു സുഹൃത്തിന്‌ ആശുപത്രി ആവശ്യത്തിനായി 15,000 രൂപ വേണമെന്നും താന്‍ ഇപ്പോള്‍ 12 ലക്ഷം രൂപ ബാങ്കില്‍നിന്നു പിന്‍വലിച്ചതിനാല്‍ ഉടന്‍ ഇടപാട്‌ നടത്താന്‍ പറ്റില്ലെന്നു വിശ്വസിപ്പിച്ചശേഷം ഒരു അക്കൗണ്ട്‌ നമ്പര്‍ നല്‍കി ജീവനക്കാരെക്കൊണ്ട്‌ കടമായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. സുഹൃത്തിന്റേതാണെന്ന പേരില്‍ നല്‍കിയ അക്കൗണ്ടില്‍ പണം നിക്ഷേപിക്കപ്പെട്ട ഉടന്‍ എ.ടി.എം. കാര്‍ഡ്‌ ഉപയോഗിച്ച്‌ പിന്‍വലിച്ചശേഷം ഇയാള്‍ മുങ്ങി. സമാന രീതിയില്‍ പലരില്‍ നിന്നും ഇയാള്‍ പണം കൈക്കലാക്കിയിട്ടുണ്ടെന്നു പോലീസ്‌ പറഞ്ഞു.
ചോദ്യംചെയ്യലില്‍ ആലപ്പുഴ, തത്തംപള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍നിന്ന്‌ 10,000 രൂപ കൈക്കലാക്കിയതായി കണ്ടെത്തി. തട്ടിയെടുക്കുന്ന പണംകൊണ്ട്‌ ആഡംബര ജീവിതമാണ്‌ സുരേഷ്‌ നയിച്ചിരുന്നത്‌. ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച്‌ ജോലിക്കാരുടെ സൗഹൃദം പിടിച്ചുപറ്റി പണം കൊടുക്കാതെ മുങ്ങുന്നതായിരുന്നു മറ്റൊരു തട്ടിപ്പ്‌. ആലപ്പുഴയിലെ ഒരു ആഡംബര ഹോട്ടലിലെ താമസത്തിനിടെ റൂംബോയിക്കു വിദേശജോലി ശരിയാക്കാമെന്നു പറഞ്ഞും പണം തട്ടാന്‍ ശ്രമം നടത്തി. തട്ടിപ്പിനുശേഷം ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യുന്നതും പതിവായിരുന്നു.
വിവാഹിതനായ പ്രതി കൊല്ലം സ്വദേശിയായ മറ്റൊരു സ്‌ത്രീയെ ഒപ്പം താമസിപ്പിച്ചും തട്ടിപ്പ്‌ നടത്തിയതായി പോലീസ്‌ അറിയിച്ചു. അരൂര്‍ സ്വദേശി രമേശിനു തമിഴ്‌നാട്ടില്‍നിന്ന്‌ ബിസിനസ്‌ ആവശ്യത്തിന്‌ 25 ലക്ഷം രൂപ വായ്‌പ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു പലപ്പോഴായി രണ്ടര ലക്ഷം രൂപയും കാസര്‍ഗോഡ്‌ സ്വദേശിയില്‍നിന്നു നാലു ലക്ഷം രൂപയും തട്ടിയെടുത്തു. അതേക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നു പോലീസ്‌ പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്‌.പി: പി.വി. ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

Ads by Google
Thursday 23 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW