Wednesday, June 12, 2019 Last Updated 29 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.21 AM

കള്ളനോട്ടു കേസ്‌: നാലു പേര്‍ കൂടി അറസ്‌റ്റില്‍; ഒരു ലക്ഷത്തിന്റെ നോട്ടും പ്രിന്ററും പിടിച്ചെടുത്തു

uploads/news/2019/05/310034/c4.jpg

നെടുങ്കണ്ടം: കള്ളനോട്ടു കേസില്‍ നാലു തമിഴ്‌നാട്‌ സ്വദേശികള്‍ കൂടി അറസ്‌റ്റില്‍ തമിഴ്‌നാട്‌ കരൂര്‍ വേങ്ങമേട്‌ ആശൈ തമ്പി(33), വാങ്ങപാളയം പിള്ളയാര്‍ തെരുവില്‍ ദിനേശ്‌ കുമരന്‍ (29), നോട്ട്‌ വിതരണ ഏജന്റുമാരായ തേവാരം മല്ലിങ്കര്‍ കോവില്‍ തെരുവില്‍ പാര്‍ഥിപന്‍(29), തേവാരം കിഴക്കേ തെരുവില്‍ മന്‍മഥന്‍ (29) എന്നിവരാണു പിടിയിലായത്‌. ഒരു ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞദിവസം ബാലഗ്രാമില്‍ നിന്നു തമിഴ്‌നാട്‌ തേവാരം സ്വദേശി അരുണ്‍കുമാര്‍ അറസ്‌റ്റിലായിരുന്നു. പരിശോധനയ്‌ക്കിടെ രക്ഷപ്പെട്ട ഭാസ്‌കരനെ പോലീസ്‌ കമ്പത്തു നിന്നു പിടികൂടിയിരുന്നു. ഒരു മാസം മുന്‍പാണ്‌ ആശൈ തമ്പി കള്ളനോട്ട്‌ നിര്‍മാണം ആരംഭിച്ചത്‌. ഇതിനായി പ്രിന്ററും പ്രത്യേകതരം പേപ്പര്‍, മഷി എന്നിവയും സംഘടിപ്പിച്ചു. ഇയാളുടെ വീട്ടിലായിരുന്നു നോട്ട്‌അച്ചടി കേന്ദ്രം. തമ്പിയുടെ സഹായിയാണ്‌ ദിനേശ്‌. ഇവരുടെ സുഹൃത്തുക്കളാണു മറ്റു പ്രതികള്‍.
കേരളത്തിലും തമിഴ്‌നാട്ടിലും നോട്ട്‌ മാറിയെടുക്കുകയായിരുന്നു ലക്ഷ്യം. 1.5 ലക്ഷം രൂപയുടെ നോട്ട്‌ ഒരു മാസത്തിനിടെ അച്ചടിച്ചു. അര ലക്ഷം രൂപ തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലും കരൂരിലും സംഘം വിതരണം ചെയ്‌തു. ജില്ലയില്‍ 10,000 രൂപയാണ്‌ വിതരണത്തിനെത്തിച്ചത്‌. ഇതും പോലീസ്‌ പിടിച്ചെടുത്തു. ബാലഗ്രാമിലും തൂക്കുപാലത്തും മാറിയ നോട്ടുകളും കണ്ടെത്തി. വിവിധ സീരിയല്‍ നമ്പരുകളിലാണ്‌ നോട്ട്‌ നിര്‍മിച്ചത്‌.
നോട്ട്‌ മാറിയ ഏജന്റുമാര്‍ക്ക്‌ മൂന്നിരട്ടി കമ്മീഷനാണ്‌ ആശൈ തമ്പി നല്‍കിയിരുന്നത്‌. കട്ടപ്പന ഡിവൈ.എസ്‌.പി: പി.ഷംസ്‌, നെടുങ്കണ്ടം സി.ഐ: റെജി എം.കുന്നിപ്പറമ്പന്‍, എസ്‌.ഐ: കെ.എ.സാബു, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫിസര്‍ സന്തോഷ്‌ വര്‍ഗീസ്‌, ബിജു ലൂക്കോസ്‌, സി.പി.ഒ ഷാനു, എന്‍.വാഹിദ്‌, ഗ്രെയ്‌സന്‍ ആന്റണി, റിജോമോന്‍ വര്‍ഗീസ്‌, ഡി.സതീഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google
Thursday 23 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW