Wednesday, June 12, 2019 Last Updated 33 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.07 AM

വിധി അറിയിക്കാന്‍ ചാനല്‍ പോരാട്ടം

uploads/news/2019/05/309987/d6.jpg

ന്യൂഡല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടികളുടെ മത്സരത്തെ വെല്ലാന്‍ ടിവി ചാനലുകള്‍. വോട്ടെടുപ്പ്‌ ദിനത്തില്‍ റേറ്റിങ്‌ മുന്നിലെത്താന്‍ പൊരിഞ്ഞപോരാട്ടമാകും ഇന്നു നടക്കുക. വെര്‍ച്വല്‍ റിയാലിറ്റി മുതല്‍ സമ്മാനങ്ങള്‍ വരെ പ്രഖ്യാപിച്ചാണു മത്സരം.
വോട്ടെണ്ണല്‍ രാവിലെ എട്ടിനാകും തുടങ്ങുക. എന്നാല്‍ ഇന്ന്‌ രാവിലെ ആറു മുതലുള്ള തെരഞ്ഞെടുപ്പ്‌ പരിപാടികളാണു ദേശീയ മാധ്യമങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.
"ഇലക്‌സ ഡ്രോണ്‍ ക്വാഡ്‌കോപ്‌റ്ററു"മായാകും ഇന്ന്‌ സിഎന്‍എന്‍- ന്യൂ18 പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയെന്നു ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ആനന്ദ്‌ നരസിംഹന്‍ അറിയിച്ചു. ഇന്ത്യയുടെ വെര്‍ച്വല്‍ ഭൂപടത്തിനു മുകളിലൂടെ പറന്നാകും ഫലങ്ങള്‍ നല്‍കുക. "പക്ഷിക്കണ്ണുകളിലൂടെ"യുള്ള ഫലവും അവര്‍ ഒരുക്കിയിട്ടുണ്ട്‌.
കമ്പ്യൂട്ടര്‍ ഗെയിം എന്‍ജിന്‍- അണ്‍ റിയല്‍ എന്‍ജിന്‍ ഉള്‍പ്പെടുത്തിയാണു തെരഞ്ഞെടുപ്പ്‌ ഗ്രാഫിക്‌സിനു ടൈംസ്‌ നൗ ഒരുങ്ങുന്നത്‌.
170 രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ്‌ ഫലം സംപ്രേക്ഷണം ചെയ്യുമെന്നു സീ ന്യൂസ്‌ അറിയിച്ചു. അതിവേഗ വിശകലനമാണു എന്‍ഡിടിവിയുടെ വാഗ്‌ദാനം. 3ഡി മാപ്പുകളും അവര്‍ ഒരുക്കുന്നുണ്ട്‌.
തെരഞ്ഞെടുപ്പ്‌ ദിനത്തിലെ മികച്ച വീഡിയോക്ക്‌ ഇന്ത്യ ടിവി 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ വിജയികളെ പ്രവചിക്കുന്നവര്‍ക്കു വിവിധ ചാനലുകള്‍ സമ്മാനം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

Ads by Google
Thursday 23 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW