Wednesday, June 12, 2019 Last Updated 32 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.07 AM

മുന്നില്‍നിന്നു നയിക്കാന്‍ ഭാവന; ചരിത്രത്തിലേക്ക്‌ പറന്നുയരും

uploads/news/2019/05/309986/d5.jpg

ന്യൂഡല്‍ഹി: യുദ്ധമുന്നണിയില്‍ പോരാടുന്ന ആദ്യ വനിതാ പൈലറ്റ്‌ എന്ന ബഹുമതിയിലേക്കു ഫ്‌ളൈറ്റ്‌ ലഫ്‌. ഭാവനാ കാന്ത്‌. യുദ്ധ വിമാനങ്ങളിലുള്ള ദൗത്യങ്ങള്‍ക്ക്‌ അവര്‍ അര്‍ഹത നേടിയതായി വ്യോമസേന അറിയിച്ചു. ബിക്കാനീറിലെ നാല്‍ വ്യോമത്താവളത്തിലാണ്‌ ഫ്‌ളൈറ്റ്‌ ലഫ്‌. ഭാവനയിപ്പോള്‍.
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റുകളിലൊരാണു ഭാവന. ആവണി ചതുര്‍വേദി, മോഹനാ സിങ്‌ എന്നിവര്‍ക്കൊപ്പമാണ്‌ അവര്‍ 2016 ജൂലൈയില്‍ വ്യോമസേനയുടെ ഭാഗമായത്‌. സുഖോയി, തേജസ്‌ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനുള്ള പരിശീലനം ഹൈദരാബാദിനടുത്ത്‌ ഡിണ്ടിഗലിലെ എയര്‍ഫോഴ്‌സ്‌ അക്കാദമിയിലാണ്‌ മൂവര്‍ സംഘം പൂര്‍ത്തിയാക്കിയത്‌. ബീഹാര്‍ സ്വദേശിയാണു ഭാവന. ദംര്‍ഭംഗ ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ള അവര്‍ മെഡിക്കല്‍ ഇലക്‌ട്രോണിക്‌സില്‍ ബി.ടെക്‌ എടുത്തശേഷമാണു സൈന്യത്തിന്റെ ഭാഗമായത്‌.

Ads by Google
Thursday 23 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW