Thursday, May 23, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.07 AM

സുരക്ഷയൊരുക്കാന്‍ റിസാറ്റ്‌- 2ബി; വിക്ഷേപണം വിജയം

uploads/news/2019/05/309984/d3.jpg

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹം -റിസാറ്റ്‌-2ബി ഐ.എസ്‌.ആര്‍.ഒ. വിജയകരമായി വിക്ഷേപിച്ചു. അയല്‍ രാജ്യങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തി അറിയിക്കാനും റഡാര്‍ ഇമേജിങ്‌ ഉപഗ്രഹത്തിനു ശേഷിയുണ്ട്‌.
ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന്‌ ഇന്നലെ രാവിലെ 5.30ന്‌ പി.എസ്‌.എല്‍.വി-46 റോക്കറ്റിലേറിയാണു റിസാറ്റ്‌ -2ബി ബഹിരാകാശത്തേക്കു കുതിച്ചത്‌. 15:30 മിനിറ്റുകള്‍ക്കുള്ളില്‍ ഭ്രമണപഥ പ്രവേശം പൂര്‍ത്തിയായി. ഭൂമിയില്‍നിന്ന്‌ 555 കിലോമീറ്റര്‍ അകലെയാണ്‌ ഉപഗ്രഹത്തിന്റെ സ്‌ഥാനം. അഞ്ചു വര്‍ഷമാണു കാലാവധി.കൃഷി, വനസംരക്ഷണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും റിസാറ്റിന്റെ സേവനം ലഭ്യമാകും. പകലും രാത്രിയും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള എക്‌സ് ബാന്‍ഡ്‌ റഡാര്‍ ആണ്‌ ഉപഗ്രഹത്തിലുള്ളത്‌. മേഘാവൃതമായ അന്തരീക്ഷത്തിലും നിരീക്ഷണം നടത്തും. പി.എസ്‌.എല്‍.വിയുടെ 48ാം ദൗത്യമാണ്‌ ഇന്നലെ പൂര്‍ത്തിയായത്‌. പി.എസ്‌.എല്‍.വി. വഴി 50 ടണ്‍ ബഹിരാകാശത്ത്‌ എത്തിക്കാന്‍ കഴിഞ്ഞതായി ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. 356 ഉപഗ്രഹങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ -2 ജൂലൈ ആറിനും 16 നും മധ്യേ വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2009 ലാണ്‌ റിസാറ്റ്‌ പരമ്പരയിലെ ആദ്യഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത്‌. 2012 ല്‍ രണ്ടാമത്തെ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തി. പാകിസ്‌താനെതിരായ സര്‍ജിക്കല്‍ ആക്രമണത്തിന്‌ ഈ ഉപഗ്രഹങ്ങളില്‍നിന്നു ലഭിച്ച വിവരവും സഹായകമായി.

Ads by Google
Thursday 23 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW