Wednesday, June 26, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.07 AM

റെക്കോഡിടാന്‍ തിക്കും തിരക്കും; എവറസ്‌റ്റില്‍ "ഗതാഗതക്കുരുക്ക്‌"

കാഠ്‌മണ്ഡു: എവറസ്‌റ്റ്‌ കൊടുമുടി കീഴടക്കാന്‍ അക്ഷമരായി 200 പേര്‍. ഒടുവില്‍ കൊടുമുടിക്കു മുകളില്‍ "ക്യൂ" ഏര്‍പ്പെടുത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ്‌ ഇന്നലെ കൊടുമുടി കീഴടക്കാന്‍ എവറസ്‌റ്റിലെ ക്യാമ്പ്‌ നാലില്‍ തിരക്ക്‌ കൂട്ടിയത്‌. എന്നാല്‍, ഇത്രയും പേര്‍ക്ക്‌ ഒരേസമയം കൊടുമുടി കയറാന്‍ സംവിധാനമില്ല.
ഇതേത്തുടര്‍ന്നാണു നേപ്പാള്‍ ടൂറിസം മന്ത്രാലയം ഇടപെട്ടത്‌. ഈ സീസണില്‍ 44 സംഘങ്ങള്‍ക്കാണു കൊടുമുടി കീഴടക്കാന്‍ പെര്‍മിറ്റ്‌ നല്‍കിയത്‌. വര്‍ഷങ്ങള്‍ പിന്നിടന്നതോടെ കൊടുമുടി കയറാനെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്‌. ടെന്‍സിങ്ങും ഹിലാരിക്കും പിന്നാലെ 4,400 പേരാണു എവറസ്‌റ്റ്‌ കീഴടക്കിയിട്ടുള്ളത്‌.

Ads by Google
Thursday 23 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW