Wednesday, June 12, 2019 Last Updated 33 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.07 AM

വൈസ്‌ അഡ്‌മിറല്‍ വര്‍മ വീണ്ടും പരാതി നല്‍കി

ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്നുള്ള നാവികസേനാ മേധാവി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ വൈസ്‌ അഡ്‌മിറല്‍ ബിമല്‍ വര്‍മ സായുധസേനാ ട്രിബ്യൂണലില്‍ പുതിയ പരാതി നല്‍കി.
സീനിയോറിറ്റിയില്‍ തനിക്കു താഴെയുള്ള വൈസ്‌ അഡ്‌മിറല്‍ കരംബീര്‍ സിങ്ങിനെ നാവികസേനയുടെ അടുത്ത മേധാവിയായി നിശ്‌ചയിച്ചതിന്‌ എതിരേയാണു വര്‍മയുടെ പോരാട്ടം. പരാതി ഇന്നു ട്രിബ്യൂണല്‍ പരിഗണിക്കും. അഡ്‌മിറല്‍ സുനില്‍ ലന്‍ബ മേയ്‌ 31-നു വിരമിക്കുന്ന ഒഴിവിലേക്കാണു കരംബീര്‍ സിങ്ങിനെ നിശ്‌ചയിച്ചിരിക്കുന്നത്‌. വിശാഖപട്ടണം ആസ്‌ഥാനമായ കിഴക്കന്‍ കമാന്‍ഡിന്റെ ഫ്‌ളാഗ്‌ ഓഫീസര്‍ കമാന്‍ഡിങ്‌ ഇന്‍ ചീഫാണ്‌ അദ്ദേഹം. ആന്‍ഡമാന്‍ നേവല്‍ കമാന്‍ഡ്‌ മേധാവിയായ വര്‍മയാണ്‌ ഏറ്റവും മുതിര്‍ന്ന നേവല്‍ കമാന്‍ഡര്‍. നേരത്തേ ജനറല്‍ ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചതു സീനിയോറിറ്റിയില്‍ മുന്നിലുള്ള രണ്ട്‌ ഓഫീസര്‍മാരെ മറികടന്നായിരുന്നു.

Ads by Google
Thursday 23 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW