Friday, June 21, 2019 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.07 AM

റാഫേല്‍ യുദ്ധവിമാന നിര്‍മാണം : പാരിസിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസില്‍ അതിക്രമിച്ച്‌ കയറാന്‍ ശ്രമം

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്ന പാരിസിലെ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്‌ഥര്‍ താമസിക്കുന്ന ഓഫീസില്‍ അതിക്രമിച്ചുകയറാന്‍ ശ്രമം. 36 വിമാനം നിര്‍മിക്കാനാണു ഫ്രഞ്ച്‌ കമ്പനിയായ ദസോയ്‌ക്ക്‌ ഇന്ത്യ കരാര്‍ നല്‍കിയിരിക്കുന്നത്‌. പാരിസിന്റെ പ്രാന്തപ്രദേശത്തെ ഓഫീസിനു നേരേയുണ്ടായ സംഭവത്തെക്കുറിച്ചു ഫ്രഞ്ച്‌ എംബസിയോ, പ്രതിരോധമന്ത്രാലയമോ, ഇന്ത്യന്‍ എയര്‍ഫോഴ്‌സോ പ്രതികരിച്ചിട്ടില്ല.
എന്നാല്‍, കഴിഞ്ഞ ഞായറാഴ്‌ച ഓഫീസ്‌ തകര്‍ക്കാന്‍ ശ്രമമുണ്ടായതായി ദസോ അധികൃതര്‍ സ്‌ഥിരീകരിച്ചു. ഇതിന്റെ ലക്ഷ്യം ചാരപ്രവര്‍ത്തനമാണോയെന്നു വ്യക്‌തമല്ല. ക്യാപ്‌റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലാണ്‌ ഈ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.
അണ്വായുധ വാഹകശേഷിയുള്ള വിമാന നിര്‍മാണക്കരാര്‍, ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ്‌ ഈ സംഭവം. അനില്‍ അംബാനിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയില്‍ ദസോ വിവാദക്കുരുക്കിലുമായി.

Ads by Google
Thursday 23 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW