Wednesday, June 12, 2019 Last Updated 25 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.07 AM

അണികളോടു രാഹുല്‍ വ്യാജ എക്‌സിറ്റ്‌പോളുകളില്‍ നിരാശരാകരുത്‌; ജാഗ്രത പാലിക്കണം

ന്യൂഡല്‍ഹി: വ്യാജ എക്‌സിറ്റ്‌പോളുകളില്‍ നിരാശരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ച്‌ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്‌ റൂമുകളിലേക്ക്‌ പുറത്തുനിന്ന്‌ വോട്ടിങ്‌ യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചെന്ന വിവാദത്തിന്റെ പിന്നാലെയാണു പ്രവര്‍ത്തകരോടു ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട്‌ രാഹുല്‍ ഗാന്ധിയുടെ സന്ദേശം എത്തിയത്‌. "അടുത്ത 24 മണിക്കൂര്‍ അതീവ നിര്‍ണായകമാണ്‌. ജാഗ്രതയോടെ ഇരിക്കുക. ഭയപ്പെടാതിരിക്കുക. സത്യത്തിനുവേണ്ടിയാണു നിങ്ങള്‍ പോരാടിയത്‌. വ്യാജ എക്‌സിറ്റ്‌പോളുകളുടെ പ്രചാരണത്തില്‍ നിരാശരാകരുത്‌. കോണ്‍ഗ്രസിലും നിങ്ങളിലും വിശ്വസിക്കുക. നിങ്ങളുടെ കഠിനാധ്വാനം ഒരിക്കലും പാഴാകില്ല. ജയ്‌ഹിന്ദ്‌"- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. തിങ്കളാഴ്‌ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്‌രയും സമാനമായ സന്ദേശം പ്രവര്‍ത്തകര്‍ക്കു കൈമാറിയിരുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലും അഭ്യൂഹങ്ങളിലും നിരാശരാകരുതെന്നായിരുന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോടുള്ള പ്രിയങ്കയുടെ സന്ദേശം.

Ads by Google
Thursday 23 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW