Saturday, June 08, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.04 AM

വെര്‍ച്വല്‍ പള്ളിയുമായി പാസ്‌റ്റര്‍ , മാമോദീസ സ്വീകരിക്കാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും

uploads/news/2019/05/309975/in2.jpg

ന്യൂയോര്‍ക്ക്‌: കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക്‌ അടിമയായവര്‍ക്ക്‌ "വിശ്വാസ"ത്തിന്റെ വഴി പറഞ്ഞുകൊടുക്കാന്‍ പാസ്‌റ്റര്‍ ഡി.ജെ. സോട്ടോ. അതിനായി അദ്ദേഹം വെര്‍ച്വല്‍ റിയാലിറ്റി ചര്‍ച്ചിനുതന്നെ രൂപം നല്‍കി. ഇവിടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഗെയിമുകളിലെ കഥാപാത്രങ്ങള്‍ക്കും മാമോദീസ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകും.
ഇന്റര്‍നെറ്റിലൂടെയാണു പാസ്‌റ്റര്‍ സോട്ടോ വിശ്വാസികളെ തേടുന്നത്‌. എല്ലാ ഞായറാഴ്‌ചയും ഓണ്‍ലൈന്‍ കൂട്ടായ്‌മ ഉണ്ടാകും. ഓണ്‍ലൈനില്‍കൂടി ചെയ്യുന്ന പാപങ്ങള്‍ "നീക്കാനാണു" തന്റെ ശ്രമമെന്നാണു സോട്ടോ പറയുന്നത്‌. അദ്ദേഹത്തിന്റെ പരിപാടികളില്‍ റൊബോട്ടുകളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും സാന്നിധ്യവുമുണ്ട്‌.
പാസ്‌റ്റര്‍ സോട്ടോ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡ്രംസിയെ ജ്‌ഞാനസ്‌നാനം ചെയ്‌തതും വൈറലായി. "സാങ്കല്‍പിക" ജലത്തില്‍നിന്നാണു ഡ്രംസി ചടങ്ങില്‍ പങ്കെടുത്തത്‌.

Ads by Google
Thursday 23 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW