Wednesday, May 22, 2019 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 04.49 PM

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളും ക്യാഷ്ബാക്ക് പദ്ധതികളുമായി ഗൂഗിള്‍ പേ

google pay india android cashback

വാട്‌സാപ് പേ, ആമസോണ്‍ പേ, പേടിഎം എന്നിവരുമായി മല്‍സരിക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് ഓഫറുകളും ക്യാഷ്ബാക്ക് പദ്ധതികളുമായി ഗൂഗിള്‍ പേ. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ വിഡിയോ കോള്‍ ആപ്പിലേക്ക് ആളെ ചേര്‍ക്കുന്നവര്‍ക്ക് 1000 രൂപ നല്‍കിയിരുന്നു. ഇതേ തന്ത്രം ഗൂഗിള്‍ പേയിലും പരീക്ഷിക്കാന്‍ പോകുകയാണ്.

ഗൂഗിള്‍ പേയിലേക്ക് സുഹൃത്തുക്കളെ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് നിശ്ചിത തുക ക്യാഷ്ബാക്കായി അക്കൗണ്ടിലേക്ക് വരും. കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് 'പ്രോജക്ട് ക്രൂയ്സര്‍' എന്ന പുതിയ പദ്ധതിയും തുടങ്ങിയിട്ടുണ്ട്. ഇടപാടുകള്‍ നടത്തുമ്പോള്‍ ക്യാഷ്ബാക്ക് സമ്മാനങ്ങള്‍ നേരത്തെയും നല്‍കുന്നുണ്ട്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം നല്‍കുന്ന ക്യാഷ്ബാക്ക് തുകയും ക്യാഷ്ബാക്കുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് ഗൂഗിള്‍ പേയുടെ ഒരുക്കം.

2017 സെപ്തംബറിലാണ് ഗൂഗിള്‍ തേസ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പേര് ഗൂഗിള്‍ പേ എന്നാക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയിലെ രണ്ടരക്കോടി പേര്‍ പ്രതി മാസം ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പേയ്ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച വരുമാനം 140 കോടി ഡോളറാണ്.

Ads by Google
Ads by Google
Loading...
TRENDING NOW