Wednesday, June 26, 2019 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 04.41 PM

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടുപിടിക്കാൻ ഗൂഗിള്‍ മാപ്‌സ് സഹായിക്കും

ev owners in india can now check public ev charging station locations on google maps

ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) ഉടമകള്‍ക്ക് ഇനി പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഗൂഗിള്‍ മാപ്‌സില്‍ തെരയാം. സെര്‍ച്ച് ബോക്‌സില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ എന്ന് ടൈപ്പ് ചെയ്താല്‍ മതി. പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എവിടെയെല്ലാമെന്ന് അറിയാന്‍ കഴിയും.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ആളുകള്‍ പിന്തിരിയാനുള്ള പ്രധാന കാരണം ചാര്‍ജ് തീര്‍ന്ന് വാഹനം വഴിയില്‍ കിടക്കുമോ എന്ന ആശങ്കയാണ്. ഗൂഗിള്‍ മാപ്‌സിന്റെ പുതിയ ഫീച്ചര്‍ ഇവി ഉടമകള്‍ക്ക് സഹകരമാകും. ഗൂഗിള്‍ മാപ്‌സിന്റെ ഡെസ്‌ക്‌ടോപ്പ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ വേര്‍ഷനുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരിക്കും.

ചാര്‍ജിംഗ് സ്റ്റേഷനില്‍ എത്ര പോര്‍ട്ടുകള്‍ ലഭ്യമാണ്, ഏതുതരം പോര്‍ട്ടുകളാണ് ഉള്ളത്, ചാര്‍ജിംഗ് വേഗത തുടങ്ങിയ അനുബന്ധ വിവരങ്ങളും ഗൂഗിള്‍ മാപ്‌സില്‍നിന്ന് അറിയാന്‍ കഴിയും. പൊതുജനങ്ങളില്‍നിന്ന് ലഭ്യമാക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഫോട്ടോകള്‍, റേറ്റിംഗ്, റിവ്യൂ, ചോദ്യങ്ങള്‍ എന്നിവയെല്ലാം ലഭ്യമായിരിക്കും. ഊര്‍ജ്ജ മന്ത്രാലയവും ഡെല്‍ഹി സര്‍ക്കാരും ഇലക്ട്രിക് മൊബിലിറ്റി വ്യാപകമാക്കുന്നതിന്റെ ഭാഗമായി, ദേശീയ തലസ്ഥാനത്ത് 131 പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW