Wednesday, May 22, 2019 Last Updated 13 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 04.19 PM

വണ്‍ സ്‌ട്രൈക്ക് പോളിസിയുമായി ഫേസ്ബുക്ക്

facebook introduces new one strike policy

വണ്‍ സ്‌ട്രൈക്ക് പോളിസിയുമായി ഫേസ്ബുക്ക്. നിയമങ്ങള്‍ ലംഘിച്ച് ലൈവ് വീഡിയോ പ്രദര്‍ശിപ്പിക്കുന്നവരെ തടയുന്നതാണ് വണ്‍ സ്‌ട്രൈക്ക് പോളിസി.

ദിവസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം ലേകത്തെമ്പാടും ഫേസ്ബുക്ക് നടപ്പാക്കും. വ്യാപകമായി നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരമൊരു നിയമം നടപ്പാക്കുന്നതെന്ന് ഫേസ്ബുക്ക് ഇന്റഗ്രിറ്റി വൈസ് പ്രസിഡന്റ് ഗയ് റോസന്‍ പറഞ്ഞു.

ന്യൂസിലാന്റിലെ ക്രൈസ് ചര്‍ച്ചിലെ വെടിവെപ്പ് ആക്രമി ലൈവായി പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ വിമര്‍ശനമാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കാന്‍ ഫേസ്ബുക്ക് മുന്നോട്ടു വന്നത്.

മുന്‍പ് നിയമവിരുദ്ധമായ ഉള്ളടക്കം ലൈവ് ട്രീം ചെയ്യുമ്പോള്‍ തെറ്റ് തിരുത്താനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇനി നിയമവിരുദ്ധമായവ ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ത്തന്നെ ഫേസ്ബുക്ക് നീക്കം ചെയ്യും. വണ്‍ സ്‌ട്രൈക്ക് പോളിസി ലംഘിക്കുന്നവര്‍ക്ക് നിശ്ചിത കാലത്തേക്ക് ലൈവ് ചെയ്യുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW