Wednesday, May 22, 2019 Last Updated 6 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 03.09 PM

റെഡ്മി നോട്ട് 7എസ് പുറത്തിറങ്ങി ; വില അറിയാം

xiaomi redmi note 7s india launched

റെഡ്മി നോട്ട് 7 സീരിസിലേക്ക് പുതിയ റെഡ്മി നോട്ട് 7എസ് കൂടി എത്തി. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ പുറത്തിറക്കിയത്. ഫോണിന്റെ 3ജിബി 32 ജിബി പതിപ്പിന് വില 10,999 രൂപയാണ്. 4ജിബി 64 ജിബി പതിപ്പ് 12,999 രൂപയ്ക്ക് ലഭിക്കും. മെയ് 23 12 മണി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടും, എംഐ ഹോംസ് വഴിയും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. ഓഫ് ലൈനില്‍ മെയ് 24 മുതലാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക.

പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണ് ഈ ഫോണിനുള്ളത്. 48 എംപി ക്യാമറയ്ക്ക് പുറമേ 5 എംപി സെന്‍സറും ഉണ്ട്. 6.3 ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീനിന്റെ റെസല്യൂഷന്‍ 2340 × 1080 പിക്‌സലാണ്. ഡോട്ട് നോച്ചാണ് ഡിസ്‌പ്ലേ. 13 എംപിയാണ് ഫ്രണ്ട് ക്യാമറ. ഒക്ടാകോര്‍ 2.2 ജിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി, 4ജിബി റാം പതിപ്പുകള്‍ ഈ ഫോണിനുണ്ട്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.

ഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറയായിരിക്കുമെന്ന് ഇതേ കുറിച്ച് ട്വീറ്റ് ചെയ്ത ഷാവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റും എംഡിയുമായ മനുകുമാര്‍ ജെയ്ന്‍ പറയുന്നു. റെഡ്മി നോട്ട് 7 എസിന്റെ 48 മെഗാപിക്സല്‍ ക്യാമറയില്‍ ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ചിത്രവും മനുകുമാര്‍ ജെയിന്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. നേരത്തെ റെഡ്മി നോട്ട് 7 ന്റെ ചൈനീസ് പതിപ്പ് ഇതുപോലെ ബഹിരാകാശത്തേക്ക് അയച്ച് ചിത്രങ്ങള്‍ എടുത്തിരുന്നു. റെഡ്മി നോട്ട് 7 എസിന്റെ 48 മെഗാപിക്സല്‍ ക്യാമറയില്‍ ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ചിത്രവും മനുകുമാര്‍ ജെയിന്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW