Wednesday, June 12, 2019 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 08.44 AM

തോല്‍ക്കുമെന്നായപ്പോള്‍ കുറ്റം വോട്ടിംഗ് മെഷീനായി ; രണ്ടു തവണ മുഖ്യമന്ത്രിയായപ്പോള്‍ മമതയ്ക്ക് ഒരു പരാതിയുമില്ലായിരുന്നു ; പരാജയം അംഗീകരിക്കാന്‍ പ്രതിപക്ഷം കൂട്ടാക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

uploads/news/2019/05/309905/ravishankarprasad.jpg

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെ വോട്ടിംഗ് മെഷീനെതിരേ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്്. തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ അതിനെ മനസ്സോടെ അംഗീകരിക്കുകയാണ് വേണ്ടതെന്നും അതിന് പകരം വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിമാരായപ്പോള്‍ മമതാബാനര്‍ജിക്കും എന്‍ ചന്ദ്രബാബു നായ്ഡുവിനും അമരീന്ദര്‍ സിംഗിനുമെല്ലാം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഒരു കുഴപ്പവുമില്ലായിരുന്നു. ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ വോട്ടിംഗ് മെഷീനും കുഴപ്പമാണ്. നരേന്ദ്രമോഡി രണ്ടാം വട്ടവും പ്രധാനമന്ത്രിയായാല്‍ തോല്‍വിയെ വലിയമനസ്സോടെ അംഗീകരിക്കുകയാണ് വേണ്ടത്. മമതാബാനര്‍ജി രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ ഭരണമേറ്റപ്പോഴും വോട്ടിംഗ് മെഷീന്‍ നല്ലതായിരുന്നു.

നിലവില്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ പ്രകാരമാണ് കാര്യങ്ങളെങ്കില്‍ മോഡി വീണ്ടും പ്രധാനമന്ത്രിയാകാന്‍ രാജ്യം ആഗ്രഹിക്കുന്നു എന്നതാണ് കാര്യം. അതില്‍ വോട്ടിംഗ് മെഷീന് ബന്ധമില്ല. നാലാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തോല്‍ക്കുമെന്ന് പ്രതിപക്ഷത്തിന് മനസ്സിലായി. ഇതോടെയാണ് വോട്ടിംഗ് മെഷീനെ കുറ്റംപറയാന്‍ തുടങ്ങിയത്. നാലാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ജനങ്ങള്‍ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും പിന്തുണയ്ക്കുന്നതായി വ്യക്തമായി. അതോടെ കുറ്റം കണ്ടുപിടിക്കാന്‍ തുടങ്ങിയെന്നും പറഞ്ഞു.

രവിശങ്കര്‍പ്രസാദിനെ പിന്തുണച്ചും വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡും രംഗത്ത് വന്നു. ബിജെപി ജയിക്കാന്‍ പോകുന്നെന്ന് കണ്ടപ്പോഴാണ് പ്രതിപക്ഷം ഇവിഎമ്മുകളുടെ വിശ്വാസ്യത സംശയിക്കാന്‍ തുടങ്ങിയത്. വോട്ടിംഗ് മെഷീനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW