Friday, June 21, 2019 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 08.26 AM

ഭൗമനിരീക്ഷണത്തിനായുള്ള 'റിസാറ്റ് 2ബി' ഉപഗ്രഹവുമായി പിഎസ്എല്‍വി സി 46 ഭ്രമണപഥത്തില്‍

uploads/news/2019/05/309904/pslv.jpg

ശ്രീഹരികോട്ട: ഭൗമനിരീക്ഷണത്തിനായുള്ള റഡാര്‍ ഇമേജിങ്ങ് നൂതന ഉപഗ്രഹമായ 'റിസാറ്റ് 2 ബി' ഭ്രമണപഥത്തില്‍ എത്തി. പിഎസ്എല്‍വി സി46 റോക്കറ്റാണ് റിസാറ്റ് 2വുമായി കുതിച്ചത്. ഇന്ന് പുലര്‍ച്ചെ 5.27ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണതറയില്‍ നിന്നുമാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

പിഎസ്എല്‍വിയുടെ 48ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള പിഎസ്എല്‍വിയുടെ 14ാം ദൗത്യമാണിത്.

5.50ഓടെ റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്ത് കടന്നു. ഏത് കാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് റിസാറ്റ് 2 ബി സഹായിക്കും. ഇത് രാജ്യസുരക്ഷയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ആകാശനിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ഈ നീക്കം രാജ്യാതിര്‍ൃത്തിയിലെ ഭീഷണികള്‍ നിരീക്ഷിക്കാനാവും.

രാപ്പകല്‍ ഭേദമില്ലാതെ, കാലാവസ്ഥാവ്യത്യാസമില്ലാതെ മിഴിവുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ഉപഗ്രഹത്തിലെ സിന്തറ്റിക് അപാര്‍ച്ചര്‍ റാഡാര്‍ സഹായിക്കും. സുരക്ഷയ്ക്ക് പുറമെ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്്പ് നല്‍കുന്നതിനും കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായകമാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

Ads by Google
Wednesday 22 May 2019 08.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW