Wednesday, May 22, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.30 AM

യുവാവ്‌ സ്‌റ്റേഷനുള്ളില്‍ മരിച്ച സംഭവം: രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

കോട്ടയം: മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കിയതിനു മണര്‍കാട്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ടു പോലീസ്‌ ഉദ്യോഗസഥര്‍ക്കു സസ്‌പെന്‍ഷന്‍. അരീപ്പറമ്പ്‌ പറപ്പള്ളിക്കുന്ന്‌ സ്വദേശി നവാസിനെയാണു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്‌. സ്‌റ്റേഷനില്‍ ജി.ഡി. ചാര്‍ജായിരുന്ന പ്രസാദ്‌, പാറാവ്‌ ഉദ്യോഗസ്‌ഥന്‍ സെബാസ്‌റ്റ്യന്‍ വര്‍ഗീസ്‌ എന്നിവരെയാണു സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്‌ഥര്‍ക്കൊപ്പം സി.ഐ: കെ. ഷിജിക്കും വീഴ്‌ചയുണ്ടെന്ന റിപ്പോര്‍ട്ടിന്‍മേലാണു നടപടി. സംഭവത്തില്‍ ജില്ലാ പോലീസ്‌ മേധാവി ഐ.ജിക്ക്‌ ഇന്നലെ രാത്രി തന്നെ റിപ്പോര്‍ട്ട്‌ കൈമാറിയിരുന്നു.
ഇന്നലെ രാവിലെ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറായ ഷിജി എത്തുമ്പോള്‍ നവാസ്‌ സ്‌റ്റേഷനിലുണ്ടായിരുന്നു എന്നാല്‍ ഇയാളെ സി.ഐ. ശ്രദ്ധിച്ചില്ല. ജി.ഡി. ചാര്‍ജും പാറാവുനിന്നിരുന്ന ഉദ്യോഗസ്‌ഥനും ഇയാള്‍ക്കു സുരക്ഷ ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ജി.ഡി. ചാര്‍ജ്‌ ഇയാളുടെ വിവരങ്ങള്‍ പാറാവ്‌ രജിസ്‌റ്ററില്‍ ഉള്‍പ്പെടുത്തിയില്ല. പാറാവ്‌ ചുമതലയുള്ള ഉദ്യോഗസ്‌ഥന്‍ ഇയാളെ ശ്രദ്ധിച്ചതുമില്ല. ഇയാള്‍ ശൗചാലയത്തിലേക്കു പോയത്‌ ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നതു ഗുരുതര വീഴ്‌ചയാണ്‌. മണിക്കൂറുകള്‍ക്കു ശേഷം നവാസിനെ കാണാനില്ലെന്നു മനസിലാക്കിയ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഇയാളുടെ വീട്ടിലും സ്‌റ്റേഷന്‍ പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടു സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു നവാസ്‌ ശൗചാലയത്തിലേക്കു പോയതായി കണ്ടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

Ads by Google
Wednesday 22 May 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW