Thursday, June 27, 2019 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.22 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.ജി. ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

ബിരുദാനന്തര ബിരുദ പ്രവേശനത്തിന്‌ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. 29ന്‌ വൈകീട്ട്‌ അഞ്ചുവരെ ്യന്റണ്മ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌സൈറ്റില്‍ PGCAP 2019 എന്ന ലിങ്കില്‍ പ്രവേശിച്ച്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ്‌ സീറ്റുകളിലേക്കും പട്ടിക ജാതി/പട്ടിക വര്‍ഗ/സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (എസ്‌.ഇ.ബി.സി)/ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ (ഇ.ബി.എഫ്‌.സി) എന്നിവര്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളിലെ അലോട്ട്‌മന്റ്‌ നടത്തും.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ആദ്യ അലോട്‌മെന്റ്‌ ജൂണ്‍ ആറിന്‌ നടത്തും. ഒന്നാം വര്‍ഷ പി.ജി.ക്ല ാസുകള്‍ ജൂണ്‍ 17ന്‌ ആരംഭിക്കും.

കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗത്തിന്‌ സംവരണം ചെയ്‌ത സീറ്റുകള്‍ എന്നിവയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ഏകജാലകത്തിലൂടെ അപേക്ഷിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ ഏകജാലകത്തിലൂടെ അപേക്ഷിച്ചശേഷം പകര്‍പ്പ്‌ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നേരിട്ട്‌ നല്‍കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക്‌ മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, ഭിന്നശേഷി ക്വാട്ടാകളിലേക്ക്‌ പ്രവേശനം നേടാനാവില്ല.

ഭിന്നശേഷി/സ്‌പോട്‌സ്/കള്‍ച്ചറല്‍ ക്വാട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളിലേക്ക്‌ 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

സ്‌പോട്‌സ്/കള്‍ച്ചറല്‍/ഭിന്നശേഷി സംവരണ സീറ്റുകളിലേക്കും മാനേജ്‌മന്റ്‌/കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സര്‍വ്വകലാശാല വിജ്‌ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കോളജധികൃതര്‍ തങ്ങളുടെ ഇ-മെയില്‍ ദിവസേന പരിശോധിക്കേണ്ടതാണ്‌. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ്യന്റണ്മ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇമെയില്‍ വിലാസം: pgcap@mgu.ac.in.

പരീക്ഷ തീയതി

നാലാം വര്‍ഷ ബി.ഫാം (2015 അഡ്‌മിഷന്‍ റഗുലര്‍/2015ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌ - സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ 2018 - അദാലത്ത്‌) പരീക്ഷകള്‍ ജൂണ്‍ 12ന്‌ ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ നാലാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (4 പി.എം.-9 പി.എം. - റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ 14ന്‌ ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ സെമസ്‌റ്ററൊന്നിന്‌ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

രണ്ടാം സെമസ്‌റ്റര്‍ ബി.എഡ്‌. സ്‌പെഷല്‍ എജ്യൂക്കേഷന്‍ - ലേണിങ്‌ ഡിസെബിലിറ്റി/ഇന്റലക്‌ച്വല്‍ ഡിസെബിലിറ്റി (2018 അഡ്‌മിഷന്‍ റഗുലര്‍/2015, 2016, 2017 അഡ്‌മിഷന്‍ സപ്ലിമെന്ററി - ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്‌റ്റര്‍) പരീക്ഷകള്‍ ജൂണ്‍ 17ന്‌ ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 29 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

നാലാം സെമസ്‌റ്റര്‍ ബി.എഡ്‌. സ്‌പെഷല്‍ എജ്യൂക്കേഷന്‍ - ഇന്റലക്‌ച്വല്‍ ഡിസെബിലിറ്റി/ലേണിങ്‌ ഡിസെബിലിറ്റി (2017 അഡ്‌മിഷന്‍ റഗുലര്‍/2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി - ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്‌റ്റര്‍) പരീക്ഷകള്‍ ജൂണ്‍ ഏഴിന്‌ ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ 200 രൂപ സി.വി. ക്യാമ്പ്‌ ഫീസായും 125 രൂപ പ്ര?വിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഫീസായും പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

നാലാം സെമസ്‌റ്റര്‍ എം.എഡ്‌. (ദ്വിവത്സരം - 2017 അഡ്‌മിഷന്‍ റഗുലര്‍/2016, 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ മൂന്നിന്‌ ആരംഭിക്കും. പിഴയില്ലാതെ 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും സപ്ലിമെന്ററി പരീക്ഷയെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 50 രൂപ വീതവും സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

നാലാം സെമസ്‌റ്റര്‍ ബി.പി.എഡ്‌. (2017 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 31ന്‌ ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്‌റ്റര്‍ എം.എ. സിറിയക്‌ (2018 അഡ്‌മിഷന്‍) പരീക്ഷകള്‍ 30ന്‌ ആരംഭിക്കും.

എം.ബി.എ. പ്രവേശനം; റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു

സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ബിസിനസ്‌ സ്‌റ്റഡീസിലെ എം.ബി.എ. പ്രവേശനത്തിനായുള്ള റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക്‌ ലിസ്‌റ്റ് www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ബി.എ. എല്‍.എല്‍.ബി. സൂക്ഷ്‌മപരിശോധന

ആറാം സെമസ്‌റ്റര്‍ ബി.എ. എല്‍.എല്‍.ബി. (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ്‌ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചവര്‍ 23, 24 തീയതികളില്‍ അസല്‍ തിരിച്ചറിയല്‍ രേഖയുമായി സര്‍വകലാശാലയിലെ ഇ.ജെ. 3 സെക്ഷനില്‍ ഹാജരാകണം.

പരീക്ഷഫലം

ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ. സോഷ്യോളജി (പ്രൈവറ്റ്‌ - 2017 അഡ്‌മിഷന്‍ റഗുലര്‍ അപ്പിയറന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ ഒന്നുവരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ. ഹിന്ദി (പ്രൈവറ്റ്‌ പഠനം - 2017 അഡ്‌മിഷന്‍ റഗുലര്‍ അപ്പിയറന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ മൂന്നുവരെ അപേക്ഷിക്കാം.

യു.ജി.സി.-സി.എസ്‌.ഐ.ആര്‍. നെറ്റ്‌
ദ്വിദിന ശില്‍പശാല ജൂണ്‍ ഒന്നു മുതല്‍

ഡിപ്പാര്‍ട്ട്‌മെന്റ്‌സ് ഓഫ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയനും എ.കെ.എസ്‌.ആര്‍.എ.യും സംയുക്‌തമായി യു.ജി.സി.-സി.എസ്‌.ഐ.ആര്‍. നെറ്റ്‌ (ജനറല്‍ ആപ്‌റ്റിറ്റിയൂഡ്‌) പരീക്ഷയോടനുബന്ധിച്ച്‌ ദ്വിദിന ശില്‍പശാല നടത്തുന്നു. ജൂണ്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസ്‌ ഓഡിറ്റോറിയം, സ്‌കൂള്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സ്‌ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ്‌ ശില്‍പശാല നടക്കുന്നത്‌. വിശദവിവരത്തിന്‌ ഫോണ്‍: 9633730967, 9645608906.

സിവില്‍ സര്‍വീസ്‌ക്ല ാസുകള്‍ ജൂണ്‍ അഞ്ചു മുതല്‍

സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ മെയിന്‍സിന്റെക്ല ാസുകള്‍ ജൂണ്‍ അഞ്ചിന്‌ ആരംഭിക്കും. ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌, ഇക്കണോമിക്‌സ്, സോഷ്യോളജി, മലയാളം, ഹിസ്‌റ്ററി, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളിലാണ്‌ക്ല ാസുകള്‍. താല്‍പര്യമുള്ളവര്‍ 27 ന്‌ മുമ്പായി പേരും വിദ്യാഭ്യാസ യോഗ്യതയുമടങ്ങുന്ന അപേക്ഷ mgucivilservice@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്‌ക്കണം. വിശദവിവരത്തിന്‌ ഫോണ്‍: 8129355732, 9496114094.

Ads by Google
Wednesday 22 May 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW