Wednesday, May 22, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.08 AM

കള്ളനോട്ട്‌ കേസ്‌: രക്ഷപ്പെട്ട പ്രതിയെ കമ്പത്തുനിന്നു പിടികൂടി

uploads/news/2019/05/309835/c8.jpg

നെടുങ്കണ്ടം: കള്ളനോട്ട്‌ കേസില്‍ പോലീസ്‌ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റില്‍. തമിഴ്‌നാട്‌ മേലെഗൂഡല്ലൂര്‍ രാജീവ്‌ഗാന്ധി കോളനിയില്‍ ഭാസ്‌കരനെ(47)യാണ്‌ കമ്പത്തു നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 500 രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്‌നാട്‌ തേവാരം അരുണ്‍കുമാറി (ഗണപതി-24)നെ ഞായറാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ബാലഗ്രാമില്‍ പോലീസ്‌ പരിശോധനക്കിടെ രക്ഷപ്പെട്ട ഭാസ്‌കരന്‍ തമിഴ്‌നാട്ടിലേക്കു കടക്കുകയായിരുന്നു.
പിടിയിലായ ഗണപതിയും ഭാസ്‌കരനും ബാലഗ്രാമിലെ സ്വകാര്യ വ്യക്‌തിയുടെ പശു ഫാമിലെ ജീവനക്കാരായിരുന്നു. ശനിയാഴ്‌ച തൂക്കുപാലം ബിവറേജില്‍ നിന്നും മദ്യം വാങ്ങിയ സംഘം കള്ളനോട്ടാണ്‌ നല്‍കിയത്‌. ജീവനക്കാര്‍ക്കു നോട്ട്‌ കണ്ട്‌ സംശയം തോന്നി ഗണപതിയുടെയും ഭാസ്‌കരന്റെയും പിന്നാലെയെത്തിയതോടെ ഇരുവരും ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ഇതിനിടെ സംഘം 500 രൂപയുടെ കള്ളനോട്ട്‌ ഓട്ടോക്കൂലിയായി നല്‍കി കബളിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ ഓട്ടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം പോലീസിനെ വിവരം അറിയിച്ചു.
പോലീസ്‌ ഇരുവരും താമസിക്കുന്ന സ്‌ഥലത്ത്‌ രാത്രിയെത്തി നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 15 നോട്ടുകള്‍ കണ്ടെത്തി. പോലീസിനെ കണ്ട ഭാസ്‌കരന്‍ ഓടി രക്ഷപെടുകയായിരുന്നു. കള്ളനോട്ടുമായി ബന്ധപ്പെട്ട്‌ അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ റെജി എം.കുന്നിപ്പറമ്പന്‍ പറഞ്ഞു.സി.ഐ: റെജി എം.കുന്നിപ്പറമ്പന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ സന്തോഷ്‌ വര്‍ഗീസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഷാനു എന്‍. വാഹിദ്‌, സതീഷ്‌ കുമാര്‍, ഗ്രെയ്‌സണ്‍ ആന്റണി, ബിജു ലൂക്കോസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഭാസ്‌കരനെ അറസ്‌റ്റ്‌ ചെയ്യ്‌തത്‌.

Ads by Google
Wednesday 22 May 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW