Wednesday, June 12, 2019 Last Updated 25 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.51 AM

വോട്ടിങ്‌ യന്ത്രങ്ങള്‍ മാറ്റുന്നതായി ദൃശ്യങ്ങള്‍; യു.പിയില്‍ പ്രതിഷേധം

uploads/news/2019/05/309762/d3.jpg

ലഖ്‌നോ: ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങളില്‍ ക്രമക്കേട്‌ നടത്തുന്നതായി ആരോപിച്ചുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന്‌ ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധവും സംഘര്‍ഷവും.
എന്നാല്‍, ആരോപണം അടിസ്‌ഥാനരഹിതമാമെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു. ചാന്ദൗലി ലോക്‌സഭാ മണ്ഡലത്തിലെ സ്‌ട്രോങ്‌ റൂമില്‍നിന്നു വോട്ടിങ്‌ യന്ത്രങ്ങള്‍ എടുത്തുമാറ്റുന്നതായ ദൃശ്യങ്ങളാണു പ്രചരിക്കുന്നത്‌. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ മഹേന്ദ്രനാഥ്‌ പാണ്ഡെ മത്സരിക്കുന്ന മണ്ഡലമാണിത്‌.
യന്ത്രങ്ങള്‍ മാറ്റാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന്‌ ആരോപിച്ച്‌ ഗാസിപൂരിലെ എസ്‌.പി.-ബി.എസ്‌.പി. സഖ്യ സ്‌ഥാനാര്‍ഥി അഫ്‌സല്‍ അന്‍സാരി പോലീസ്‌ ഉദ്യോഗസ്‌ഥനുമായി തര്‍ക്കിക്കുന്ന വീഡിയോ ദൃശ്യവും പ്രചരിക്കുന്നുണ്ട്‌. ചാന്ദൗലിയിലും ഗാസിപ്പൂരിലും ദുമരിയഗഞ്‌ജിലും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
എന്നാല്‍ ആശങ്കകള്‍ അടിസ്‌ഥാനരഹിതമാണെന്ന്‌ സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ വെങ്കടേശ്വരലു പറഞ്ഞു. ചാന്ദൗലിയില്‍ ഉപയോഗിക്കാത്ത യന്ത്രങ്ങള്‍ തിരിച്ചുകൊണ്ടുപോവുകയായിരുന്നെന്ന്‌ അദ്ദേഹം അറിയിച്ചു."യന്ത്രങ്ങള്‍ക്കു കൂടുതല്‍ ആള്‍ക്കാരെ കാവല്‍ നിര്‍ത്തണമെന്നായിരുന്നു ഗാസിപ്പൂരിലെ സ്‌ഥാനാര്‍ഥിയുടെ ആവശ്യം. അധികൃതര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ അദ്ദേഹം പ്രതിഷേധത്തില്‍നിന്നു പിന്‍മാറിയിട്ടുണ്ട്‌. സ്‌ട്രോങ്‌ റൂമുകള്‍ക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. സ്‌ട്രോങ്‌ റൂമുകള്‍ നിരീക്ഷിക്കാന്‍ സ്‌ഥാര്‍നാര്‍ഥികളുടെ പ്രതിനിധികളും രംഗത്തുണ്ട്‌."-വെങ്കടേശ്വരലു പറഞ്ഞു.

വോട്ടിങ്‌ യന്ത്രങ്ങള്‍ സ്‌ട്രോങ്‌ റൂമില്‍ സുരക്ഷിതമെന്നു തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ പോളിങ്ങിന്‌ ഉപയോഗിച്ച എല്ലാ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങളും സ്‌ട്രോങ്‌ റൂമുകളില്‍ പൂര്‍ണ സുരക്ഷിതമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍.
പലയിടത്തും വോട്ടിങ്‌ യന്ത്രങ്ങള്‍ മാറ്റാന്‍ നീക്കം നടക്കുന്നു എന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു കമ്മിഷന്റെ വിശദീകരണം. ടിവി ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വോട്ടെടുപ്പിന്‌ ഉപയോഗിച്ച യന്ത്രങ്ങളുടേതല്ലെന്നും കമ്മിഷന്‍ വ്യക്‌തമാക്കി.
വോട്ടെടുപ്പു സമയം തീര്‍ന്നയുടന്‍ വോട്ടിങ്‌, വിവി പാറ്റ്‌ യന്ത്രങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്‌ നിരീക്ഷകരുടെയും സാന്നിധ്യത്തില്‍ മുദ്രവച്ച്‌ സ്‌ട്രോങ്‌ റൂമുകളിലാക്കി ഇരട്ടത്താഴിട്ടു പൂട്ടിയിരുന്നു. ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും വീഡിയോയില്‍ പകര്‍ത്തി.
സ്‌ട്രോങ്‌ റൂമുകള്‍ക്കു കേന്ദ്ര സായുധ പോലീസ്‌ സേനയുടെ കാവലും വീഡിയോ ക്യാമറകളുടെ പൂര്‍ണസമയ നിരീക്ഷണവുമുണ്ട്‌. സ്‌ഥാനാര്‍ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ മാത്രമേ സ്‌ട്രോങ്‌ റൂമുകള്‍ തുറക്കൂ.
വോട്ട്‌ എണ്ണുന്നതിനു മുമ്പ്‌ വോട്ടിങ്‌ യന്ത്രങ്ങളുടെ സീരിയല്‍ നമ്പര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ കാണിച്ച്‌ അവ വോട്ടിങ്ങിന്‌ ഉപയോഗിച്ചതു തന്നെയാണെന്നു ബോധ്യപ്പെടുത്തും.
ഇക്കാര്യത്തില്‍ ഒരു തിരിമറിക്കും വിദൂര സാധ്യത പോലുമില്ലെന്നും അഭ്യൂഹങ്ങളില്‍ തരിമ്പും വാസ്‌തവമില്ല. റിസര്‍വായി സൂക്ഷിച്ചിരുന്ന വോട്ടിങ്‌ യന്ത്രങ്ങള്‍ കൈകാര്യം ചെയ്‌തതില്‍ ഏതെങ്കിലും വീഴ്‌ചയുണ്ടായെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മിഷന്‍ വ്യക്‌തമാക്കി.

Ads by Google
Wednesday 22 May 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW