Sunday, June 09, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.51 AM

അരുണാചലില്‍ ഭീകരാക്രമണം: എം.എല്‍.എ. അടക്കം 11 മരണം

uploads/news/2019/05/309761/d2.jpg

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എന്‍.എസ്‌.സി.എന്‍. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എം.എല്‍.എ. അടക്കം 11 മരണം. എം.എല്‍.എയും ഖോന്‍സ വെസ്‌റ്റ്‌ മണ്ഡലത്തിലെ സ്‌ഥാനാര്‍ഥിയുമായ തിരോങ്‌ അബോ(41), അദ്ദേഹത്തിന്റെ മകന്‍, സുരക്ഷാ ഉദ്യോഗസ്‌ഥര്‍ എന്നിവരാണു കൊല്ലപ്പെട്ടത്‌. ഒരാള്‍ക്കു പരുക്കേറ്റു.
അസമില്‍നിന്നു മടങ്ങുകയായിരുന്നു എം.എല്‍.എയും സംഘവും. തിരപ്‌ ജില്ലയിലെ 12 മൈല്‍ മേഖലയ്‌ക്കു സമീപം ഇന്നലെ രാവിലെ 11.30 നാണ്‌ ആക്രമണമുണ്ടായത്‌. എന്‍.എസ്‌.സി.എന്‍. ഭീകരര്‍ സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്‍.പി.പിയുടെ എം.എല്‍.എയായിരുന്നു അബോ.
നാഗാ തീവ്രവാദികള്‍ രൂപീകരിച്ച സംഘടനയാണ്‌ നാഷണല്‍ സോഷ്യലിസ്‌റ്റ്‌ കൗണ്‍സില്‍ ഓഫ്‌ നാഗാലാന്‍ഡ്‌(എന്‍.എസ്‌.സി.എന്‍.). നാഗാ രാജ്യമാണ്‌ ഇവരുടെ ലക്ഷ്യം.

Ads by Google
Wednesday 22 May 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW