Wednesday, June 12, 2019 Last Updated 25 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.51 AM

മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ : വിയോജിപ്പ്‌ രേഖപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം തെര.കമ്മീഷന്‍ തളളി

uploads/news/2019/05/309757/d5.jpg

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയ തീരുമാനത്തില്‍ തന്റെ വിയോജിപ്പ്‌ രേഖപ്പെടുത്തണമെന്ന കമ്മിഷന്‍ അംഗം അശോക്‌ ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി.
ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍ യോഗം വിയോജനക്കുറിപ്പ്‌ പരസ്യപ്പെടുത്താനാകില്ലെന്ന തീരുമാനമാണ്‌ കൈകൊണ്ടത്‌.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ഉള്ള പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരാതികള്‍ തള്ളുന്നതില്‍ തനിക്കുള്ള എതിര്‍പ്പ്‌ കമ്മിഷന്റെ അന്തിമഉത്തരവില്‍ ഉള്‍പ്പെടുത്തമെന്നായിരുന്നു ലവാസയുടെ ആവശ്യം. വിയോജനക്കുറിപ്പു രേഖപ്പെടുത്തുന്നതുവരെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ നിന്നു താന്‍ വിട്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, ഇത്‌ അനാവശ്യ വിവാദമാണെന്നും ഒഴിവാക്കേണ്ടതാണെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറയും വ്യക്‌തമാക്കി. തുടര്‍ന്നാണ്‌ മഞ്ഞുരുക്കുന്നതിന്റെ ഭാഗമായി അറോറ മുന്‍കൈ എടുത്ത്‌ ലവാസയ്‌ക്ക്‌ കത്തയക്കുകയും വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്നലെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ സമ്പൂര്‍ണയോഗം വിളിച്ചതും.
സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ചട്ടലംഘന പരാതികളില്‍ നടപടി ആരംഭിച്ചതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ അശോക്‌ ലവാസ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികളില്‍ നരേന്ദ്ര മോഡിക്കും അമിത്‌ ഷാക്കും ക്ലീന്‍ ചിറ്റ്‌ നല്‍കിയതില്‍ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തിയ നിലപാടിലുറച്ച്‌ നില്‍ക്കുകയാണെന്നും വിയോജിപ്പ്‌ രേഖപ്പെടുത്തേണ്ടത്‌ ഭരണഘടനാബാധ്യതയാണെന്നുമാണ്‌ ലവാസയുടെ നിലപാട്‌.

Ads by Google
Wednesday 22 May 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW