Sunday, June 09, 2019 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.51 AM

ആറു ദിവസം: ഇന്ത്യക്കാരന്‌ മുന്നില്‍ കീഴടങ്ങിയത്‌ രണ്ടു പര്‍വതങ്ങള്‍

uploads/news/2019/05/309756/d4.jpg

കാഠ്‌മണ്ഡു: ആറു ദിവസംകൊണ്ട്‌ എവറസ്‌റ്റ്‌ അടക്കം ലോകത്തെ ഏറ്റവും വലിയ രണ്ടു പര്‍വതങ്ങള്‍ കീഴടക്കി ഇരുപത്തിയെട്ടുകാരനായ ഇന്ത്യക്കാരന്‍.
വലിപ്പത്തില്‍ ലോകത്തെ നാലാമത്തെ പര്‍വതമായ ലോട്ട്‌സെ കൊടുമുടിയില്‍ ചൊവ്വാഴ്‌ചയാണു മുംബൈ സ്വദേശി കേവല്‍ ഹിരണ്‍ കക്ക കാല്‍തൊട്ടത്‌.
ഒമ്പതംഗ സാഹസിക സംഘത്തെ നയിച്ച കേവല്‍ രാവിലെ 6.30ന്‌ ലോട്ട്‌സെ കീഴടക്കി. ഇക്കഴിഞ്ഞ 16-നാണ്‌ എവറസ്‌്റ്റ്‌ കീഴടക്കിയത്‌. കനേഡിയന്‍ പര്‍വതാരോഹകനായ മാത്യൂസ്‌ വെര്‍ണോന്റെ പതിമൂന്നംഗ സംഘത്തില്‍ അംഗമായിരുന്നു കേവല്‍.
എവറസ്‌റ്റിന്‌ 8,848 മീറ്ററും ലോട്ട്‌സെക്ക്‌ 8,526 മീറ്ററുമാണ്‌ ഉയരം.
അതേ സമയം, 24 തവണ എവറസ്‌റ്റ്‌ കീഴടക്കി നേപ്പാളി ഷെര്‍പ കാമി റിത(50) സ്വന്തം റെക്കോഡ്‌ തിരുത്തി. 11 അംഗ ഇന്ത്യന്‍ സംഘത്തിനൊപ്പമാണ്‌ അദ്ദേഹം കൊടുമുടി കീഴടക്കിയത്‌. 8,000 മീറ്ററിലേറെ ഉയരമുള്ള നിരവധി കൊടുമുടികള്‍ അദ്ദേഹം കീഴടക്കിയിട്ടുണ്ട്‌.

Ads by Google
Wednesday 22 May 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW