Wednesday, June 12, 2019 Last Updated 25 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.50 AM

കോണ്‍ഗ്രസിനെതിരായ മാനനഷ്‌ടക്കേസ്‌ അനില്‍ അംബാനി പിന്‍വലിക്കുന്നു

അഹമ്മദാബാദ്‌: കോണ്‍ഗ്രസിനും നാഷണല്‍ ഹെറാള്‍ഡിനുമെതിരായ മാനനഷ്‌ടക്കേസ്‌ റിലയന്‍സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ അനില്‍ അംബാനി പിന്‍വലിക്കുന്നു. 5,000 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച കേസാണു പിന്‍വലിക്കുന്നത്‌.
റാഫേല്‍ ഇടപാട്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ നല്‍കിയ പ്രസ്‌താവനകള്‍ക്കും നാഷണല്‍ ഹെറാള്‍ഡ്‌ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കും എതിരേയാണ്‌ അഹമ്മദാബാദ്‌ കോടതിയില്‍ അനില്‍ അംബാനി മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തത്‌. കോണ്‍ഗ്രസിനും നാഷണല്‍ ഹെറാള്‍ഡിനുമെതിരായ കേസ്‌ പിന്‍വലിക്കുന്നതായി അവരെ അറിയിച്ചുകഴിഞ്ഞതായി അംബാനിയുടെ അഭിഭാഷകന്‍ റാസേഷ്‌ പരീഖ്‌ പറഞ്ഞു.

Ads by Google
Wednesday 22 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW