Wednesday, June 26, 2019 Last Updated 17 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.49 AM

ലങ്കന്‍ ഹോട്ടലിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടത്‌ എന്‍.ടി.ജെ. നേതാവ്‌ സഹ്‌റാനെന്നു സ്‌ഥിരീകരിച്ചു

uploads/news/2019/05/309747/in4.jpg

കൊളംബോ: ഈസ്‌റ്റര്‍ദിനത്തില്‍ ഷാന്‍ഗ്രി ലാ ഹോട്ടലില്‍ ചാവേര്‍ ആക്രമണം നടത്തി കൊല്ലപ്പെട്ടത്‌ നാഷണല്‍ തൗഹീദ്‌ ജമാഅത്ത്‌(എന്‍.ടി.ജെ) നേതാവ്‌ സഹ്‌റാന്‍ കാസിം തന്നെയാണെന്ന്‌ ലങ്കന്‍ അധികൃതര്‍ ഡി.എന്‍.എ. പരിശോധനയിലൂടെ സ്‌ഥിരീകരിച്ചു.
ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സഹ്‌റാന്‍ കാസിം കൊല്ലപ്പെട്ടതായി വിവരമുണ്ടായിരുന്നെങ്കിലും ഔദ്യോഗിസകമായി സ്‌ഥിരീകരിച്ചത്‌ ഡി.എന്‍.എ. പരിശോധനാഫലം ലഭിച്ചതോടെയാണ്‌.
സഹ്‌റാനൊപ്പം ഹോട്ടലില്‍ സ്‌ഫോടനം നടത്തിയ രണ്ടാമത്തെ ചാവേര്‍ ഇല്‍ഹാം അഹമ്മദ്‌ ഇബ്രാഹിം ആണെന്നു തിരിച്ചറിഞ്ഞിരുന്നു. ഹോട്ടലിനുള്ളില്‍ കടന്ന്‌ ആക്രമണം നടത്തിയത്‌ ഇല്‍ഹാമായിരുന്നു.
സഹ്‌റാന്റെ ഭാര്യ, മകള്‍, സഹോദരന്‍ എന്നിവരില്‍നിന്നു ശേഖരിച്ച രക്‌തസാമ്പിളുകള്‍ പരിശോധിച്ചാണ്‌ ഹോട്ടലില്‍ കൊല്ലപ്പെട്ടത്‌ സഹ്‌റാന്‍ തന്നെയാണെന്നു സ്‌ഥിരീകരിച്ചത്‌. ശ്രീലങ്കയുടെ വിവിധയിടങ്ങളിലായി ഒമ്പതു ചാവേറുകള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുന്നൂറ്റമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്‌. ഏറ്റെടുത്തിരുന്നു.
എന്നാല്‍, സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രാദേശിക ഭീകരസംഘടനയായ എന്‍.ടി.ജെ. ആണെന്നാണു അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

Ads by Google
Wednesday 22 May 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW