Thursday, June 27, 2019 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 08.09 PM

ജയിക്കാന്‍ വേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് മുന്‍ കേന്ദ്രമന്ത്രി

Upendra Kushwa, BJP

ന്യൂഡല്‍ഹി: ആയുധം എടുത്തിട്ടാണെങ്കിലും സ്വന്തം വോട്ട് സംരക്ഷിക്കാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് മുന്‍ കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി അധ്യഷനുമായ ഉപേന്ദ്ര കുശ്‌വ. അനധികൃതമായി ഇ.വി.എമ്മുകള്‍ കടത്തുന്നതും സൂക്ഷിക്കുന്നതുമായ വീഡിയോകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കുശ്‌വയുടെ പ്രതികരണം.

നേരത്തെ സംസ്ഥാനത്ത് ബൂത്ത് പിടുത്തം വ്യാപകമായിരുന്നു. എന്നാല്‍ ഇന്ന് അതില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അത്തരമൊരു ശ്രമം നടന്നാല്‍ ആയുധമെടുത്തും സ്വന്തം വോട്ട് സംരക്ഷിക്കാന്‍ താന്‍ ബീഹാറിലെ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും കുശ്‌വ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതറ്റം വരെയും പോകുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അതിനായി ധാര്‍മ്മികമോ അധാര്‍മ്മികയോ ആയ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ഇതൊരു വലിയ ഗൂഢാലോചനയാണ്. എക്‌സിറ്റ് പോളുകളും ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും കുശ്‌വ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട എക്‌സിറ്റ് പോളുകള്‍ കൊണ്ട് ഫലം അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കുശ്‌വ കുറ്റപ്പെടുത്തി.

മോഡി സര്‍ക്കാരില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്നു കുശ്‌വ. ഈ വര്‍ഷം ആദ്യമാണ് അദ്ദേഹം എന്‍.ഡി.എ സഖ്യം വിട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW