Friday, June 21, 2019 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 07.29 PM

ബാലപീഢനം നടത്തിയ വൈദികനെ സംരക്ഷിച്ച കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസ് പോക്സോ കുരുക്കില്‍

Pocso case, Cardinal Oswald Greshias

മുംബൈ : ഇന്ത്യൻ ലത്തീൻ കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ അനൗദ്യോഗിക തലവനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസും നിയമക്കുരുക്കിൽ. ശിശുപീഢനം നടത്തിയ വൈദികനെതിരെ നടപടി എടുക്കാതിരുന്നതിനാണ് മുംബൈ പോക്സോ കോടതി കർദ്ദിനാളിനെതിരെ കേസെടുക്കാൻ മുംബൈ പൊലീസിന് നിർദ്ദേശം നൽകിയത്. മുംബൈ അതിരൂപതാ വൈദികനായ ലോറൻസ്‌ ജോൺസൻ 2015ൽ അദ്ദേഹം മുംബൈ ശിവാജി നഗർ ഇടവക വികാരിയായിരിക്കുമ്പോൾ ഇടവകാംഗമായ ബാലനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

2015 നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ ബാലനും സഹോദരനും 2015 നവംബർ ഏഴാം തീയതി ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു പള്ളിയിൽ പ്രാർത്ഥിക്കാനെത്തി. ബാലനെ ലോറൻസ്‌ ജോൺസൻ പള്ളിയുടെ സങ്കീർത്തിക്കടുത്ത മുറിയിലേക്ക് സഹായത്തിനെന്നു പറഞ്ഞു വിളിക്കുകയും അവിടെവച്ചു പള്ളിയുടെ രേഖകൾ സൂക്ഷിക്കുന്ന പെട്ടികൾക്കിടയിൽ പെടുത്തി ബാലനെ പ്രകൃതിവിരുദ്ധ പീഡനം നടത്തി .

തുടർന്ന് ബാലന്റെ പിതാവ് മെത്രാന്മാരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ലോറൻസ്‌ ജോൺസനെ മുംബൈ പോലീസ് 2015 ഡിസംബറിൽ അറസ്റ്റ് ചെയ്തു. എന്നാല്‍ രൂപതയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2017 മാർച്ച് ഒന്നിന് മാത്രമാണ് മുംബൈ പോലീസ് കോടതിയിൽ ലോറൻസ്‌ ജോൺസനെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ലൈംഗിക പീഢനത്തെക്കുറിച്ച് മെ​‍ത്രാന്‍മാരോട് പരാതി പറഞ്ഞുവെങ്കിലും അവര്‍ നടപടി സ്വീകരിച്ചില്ലെന്ന് ഇരയുടെ പിതാവ് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് പോക്സോ കോടതി കർദ്ദിനാൾ ഓസ്വാൾഡ് ഗെഷ്യസിനെയും സഹായ മെത്രാന്മാരായ ഡൊമിനിക്ക് സാവിയോ ,ജോൺ റോഡ്രിഗസ് എന്നിവരേയും പ്രതിചേർത്ത് കേസെടുക്കാൻ മുംബൈ ശിവാജിനഗർ പൊലീസിനോട് നിര്‍​ദ്ദേശിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW