Monday, June 24, 2019 Last Updated 32 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 07.25 PM

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയെന്ന് എസ്.ഡി.പി.ഐ

SDPI, UDF

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയെന്ന് എസ്.ഡി.പി.ഐ. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫൈസി ഇക്കാര്യം വെളിപ്പെടുത്തിയത്. എല്‍.ഡി.എഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്.ഡി.പി.ഐയുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാന്‍ സി.പി.എമ്മിനാകില്ലെന്നും ഫൈസി പറഞ്ഞു. എസ്.ഡി.പി.ഐയുടെ മേല്‍ തീവ്രവാദത്തിന്റെ ലേബലൊട്ടിച്ച് പ്രസ്താവനകള്‍ക്ക് എരിവും പുളിയും നല്‍കാനാണ് സി.പി.എം ശ്രമമെന്നും ഫൈസി ആരോപിച്ചു.

യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് പശ്ചിമബംഗാളിലും ത്രിപുരയിലും സി.പി.എം തൂത്തെറിയപ്പെടാന്‍ കാരണം. ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന ആശങ്ക നിലനില്‍ക്കെ എല്ലാവരെയും ഫാസിസ്റ്റ് വിരുദ്ധ ചേരിയില്‍ ഒരുമിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന നിലപാട് സി.പി.എം നേതൃത്വം തിരുത്തണമെന്നും ഫൈസി പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും ബി.ജെ.പിക്കെതിരെ ന്യുനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നു. ബി.ജെ.പിയെ തടയാന്‍ ഫാസിസ്റ്റ് വിരുദ്ധരായ വോട്ടര്‍മാര്‍ സി.പി.എമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് സി.പി.എമ്മിനുള്ളതെന്ന് കോടിയേരി വിശദീകരിക്കണമെന്ന് ഫൈസി പറഞ്ഞു. കേരളത്തിലെ ന്യുനപക്ഷങ്ങള്‍ എല്‍.ഡി.എഫിനെതിരെ നിലപാട് എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുന്നതിന് പകരം എസ്.ഡി.പി.ഐയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ഫൈസി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW