Monday, June 24, 2019 Last Updated 32 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 06.48 PM

ആവശ്യമെങ്കില്‍ മുസ്ലീങ്ങള്‍ ബി.ജെ.പിയുമായി കൈകോര്‍ക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ്; പാര്‍ട്ടി വിട്ടേക്കുമെന്നും സൂചന

Roshan Baig

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയുമായി വിമത നേതാവ് റോഷന്‍ ബെയ്ഗ്. എന്‍.ഡി.എ അധികാരം നിലനിര്‍ത്തിയാല്‍ ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ മുസ്ലീങ്ങള്‍ തയ്യാറാകണമെന്ന് റോഷന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് പിന്നാലെ പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കില്‍ അങ്ങനെ ചെയ്യുമെന്നും റോഷന്‍ പറഞ്ഞു.

എന്‍.ഡി.എ അധികാരം നിലനിര്‍ത്തിയാല്‍ സാഹചര്യങ്ങളോട് പെരുത്തപ്പെടാന്‍ മുസ്ലീങ്ങള്‍ തയ്യാറാകണമെന്ന് ബെയ്ഗ് ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ ബി.ജെ.പിയുമായി കൈകോര്‍ക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ആവശ്യം വരികയാണെങ്കില്‍ മുസ്ലീങ്ങള്‍ തീര്‍ച്ചയായും ബി.ജെ.പിയുമായി കൈകോര്‍ക്കണമെന്ന് ബെയ്ഗ് ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിയോട് മാത്രം വിശ്വസ്തത പുലര്‍ത്തരുതെന്നും ബെയ്ഗ് പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അസ്വാഭാവികതയില്ല. കോണ്‍ഗ്രസിന് കുറച്ചു സീറ്റുകളെ കിട്ടുവെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പരാജയപ്പെട്ടുവെന്നും ബെയ്ഗ് പറഞ്ഞു. കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബഫൂണാണെന്നും ബെയ്ഗ് ആരോപിച്ചു. ഏതാനും നാളുകളായി കര്‍ണാടക കോണ്‍ഗ്രസില്‍ വിമത ശബ്ദം ഉയര്‍ത്തുന്ന നേതാവാണ് ബെയ്ഗ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇയാള്‍ ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW