Tuesday, May 21, 2019 Last Updated 12 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 05.28 PM

കുട്ടിയാനയെ ഉപദ്രവിക്കാന്‍ സിംഹക്കൂട്ടം ചാടിവീണു: ശത്രുവിനെ ഓടിക്കാന്‍ ഒറ്റക്കെട്ടായി നിന്ന് ആനക്കൂട്ടം, ചിത്രങ്ങള്‍

Elephant, Lion , Photo story
Photo courtesy : James Gifford/Caters News

ചിത്രങ്ങള്‍ കണ്ട് കഥപറയുന്നത് ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ ലഭിക്കുന്ന അപൂര്‍വ്വങ്ങളില്‍ ആപൂര്‍വമായ മുഹൂര്‍ത്തമാണ്. ഇത്തരത്തില്‍ ബോട്‌സ്വാനയിലെ ഷോബെ നാഷണല്‍ പാര്‍ക്കില്‍ നിന്നും ഫോട്ടോഗ്രഫറായ ജെയിംസ് ജിഫോര്‍ഡിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ മാതൃത്വത്തിന്റേയും വിശപ്പിന്റേയും കഥപറയുന്നു. ആനകുട്ടിയെ ആക്രമിക്കുന്ന സിംഹക്കൂട്ടവും, സിംഹക്കൂട്ടത്തെ ഒറ്റക്കെട്ടായി നേരിടുന്ന ആനക്കൂട്ടങ്ങളുമാണ് ചിത്രത്തില്‍.

Elephant, Lion , Photo story
Photo courtesy : James Gifford/Caters News

ആനക്കൂട്ടത്തെ ആക്രമിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമല്ല. ചിത്രത്തില്‍ സിംഹങ്ങളുടെ ലക്ഷ്യം ആനക്കൂട്ടത്തിലെ കുസൃതി കാട്ടി പിറകേ വരുന്ന കുട്ടയാനയെ ഭക്ഷണമാക്കുക എന്നതായിരുന്നു. അങ്ങനെ സിംഹക്കൂട്ടം കുട്ടയാനയെ ആക്രമിച്ചു. കുട്ടിയാനയുടെ മേല്‍ ചാടിവീണ് ആക്രമിച്ചു. പിന്നാലെ മറ്റൊരു മുതിര്‍ന്ന സിംഹവും ആനക്കുട്ടിയെ ആക്രമിക്കാന്‍ കൂട്ടാതെത്തി. എന്നാല്‍ ആന കരഞ്ഞുകൊണ്ടോടിയതോടെ പദ്ധതി പൊളിഞ്ഞു.
Elephant, Lion , Photo story
Photo courtesy : James Gifford/Caters News

കരച്ചില്‍ കേട്ട് ഓടിയെത്തിയ ആനക്കൂട്ടം സിംഹങ്ങള്‍ക്കെതിരെ തിരഞ്ഞതോടെ അവ ജീവനുംകൊണ്ടോടി. ഭാഗ്യംകൊണ്ട് മാത്രം രക്ഷപെട്ട ആനക്കുട്ടി മുതിര്‍ന്ന ആനകള്‍ തീര്‍ത്ത സംരക്ഷണ വലയത്തിലാണ് പിന്നീട് നീങ്ങിയത്. സിംഹകൂട്ടം വേട്ടയാടുന്നതു പകര്‍ത്താനായി ഇവയെ പിന്തുടരുന്നതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കിട്ടിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW