Friday, June 21, 2019 Last Updated 21 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 09.42 AM

മുപ്പത് വയസിന് മീതെ പ്രായമുള്ളവരുടെ മക്കള്‍ക്ക് ആന്റി; 'ഹാഫ് ആന്റി' എന്ന ഹാഷ്ടാഗോടെയുള്ള നടി അഹാനയുടെ കുറിപ്പ് വൈറല്‍

uploads/news/2019/05/309689/AHANAA.jpg

2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിന്റെ യുവനായിക അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. മലയാളത്തിന്റെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന പിന്നീട് മലയാളത്തില്‍ ശ്രദ്ധേയയായ നായികയായി മാറി. ടോവിനോ തോമസ് നായകനാകുന്ന ലൂക്ക, മമ്മൂട്ടി ചിത്രം പതിനെട്ടാംപടി എന്നിവയാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയിലും അഹാന സജീവമാണ്. താരത്തിന്റെ വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. അഹാന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മുപ്പത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ അവരുടെ മക്കള്‍ക്ക് തന്നെ ആന്റി എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചാണ് അഹാനയുടെ പോസ്റ്റ്. ഹാഫ് ആന്റി' എന്ന ഹാഷ്ടാഗോടെയാണ് അഹാനയുടെ കുറിപ്പ്.

''മുപ്പത് വയസിന് മീതെ പ്രായമുള്ളവര്‍ അവരുടെ രണ്ടും മൂന്നും നാലും അഞ്ചും വയസുള്ള മക്കള്‍ക്ക് ആന്റി എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തുന്ന ജീവിതത്തിലെ ആ ഘട്ടത്തിലാണ് ഇന്ന് ഞാന്‍ നില്‍ക്കുന്നത്... ഉദാഹരണത്തിന് ആന്റിക്ക് ഹായ് പറയൂ, ആന്റിയെ നോക്കൂ, ചിരിക്കൂ... ടെക്‌നിക്കലി അത് ശരിയാണെങ്കിലും ഈ ചിത്രത്തില്‍ കാണുന്നത് പോലെയായിരിക്കും ആ സമയത്ത് എന്റെ മുഖം. കാരണം ഇതെല്ലാം എനിക്ക് പുതിയതാണ്. ഇത് വളരെ രസകരമായ പ്രായമാണ്. നിങ്ങളുടെ പ്രായത്തിലുള്ളവര്‍ ഇന്ന് കോളേജിലാകാം, കല്യാണമണ്ഡപത്തിലാകാം, ലേബര്‍ റൂമിലാകാം...'' - അഹാന കുറിച്ചു.

Ads by Google
Tuesday 21 May 2019 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW