Tuesday, June 25, 2019 Last Updated 35 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 07.44 AM

അര്‍ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ച് കയറ്റി ആത്മഹത്യക്കുള്ള കമിതാക്കളുടെ ശ്രമം

uploads/news/2019/05/309678/railway-track.jpg

നെയ്യാറ്റിന്‍കര: അര്‍ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ച് കയറ്റി ആത്മഹത്യക്കുള്ള കമിതാക്കളുടെ ശ്രമം പരാജയപ്പെടുത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര അമരവിള എയ്തുകൊണ്ടകാണി ലെവല് ക്രോസിന് സമീപമാണ് സംഭവം.

ഞായറാഴ്ച രാത്രി 12.30ന് ഗുരുവായൂരില്‍ നിന്നും ചെന്നൈ എഗ്മോറിലേക്കുള്ള തീവണ്ടി കടന്നുപോകുന്നതിന് തൊട്ടുമുന്‍പായി ബൈക്കില്‍ യുവാവും യുവതിയും ട്രാക്കിലേക്ക് എത്തുകയായിരുന്നു. പെട്ടന്നുതന്നെ ഗേറ്റ്കീപ്പര്‍ ലോക്കോ പൈലറ്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിടുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ആര്‍പിഎഫ് ട്രാക്കിലൂടെ പരിശോധന നടത്തുകയും ചെയ്തു. അല്പം ദൂരെയായി രണ്ടുപേര്‍ നില്‍ക്കുന്നത് കണ്ടു. എന്നാല്‍ അടുത്തെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപെടുകയും ചെയ്തു. തുടര്‍ന്നും ഒരു കിലോമീറ്ററോളം ദൂരം അധികൃതര്‍ ട്രാക്കില്‍ പരിശോധന നടത്തിയെങ്കിലും കമിതാക്കളെ കണ്ടെത്താന്‍ സാധിച്ചില്ല.

അരമണിക്കൂറിലേറെ വൈകിയാണ് തീവണ്ടി സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഇന്റലിജന്‍സും അന്വേഷണം നടത്തിയെങ്കിലും ആളെകണ്ടെത്താന്‍ സാധിച്ചില്ല.

Ads by Google
Tuesday 21 May 2019 07.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW