Thursday, June 27, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.16 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
അപേക്ഷ തീയതി

രണ്ടാം സെമസ്‌റ്റര്‍ എം.എ./ എം.എസ്‌സി. /എം.കോം/ എം.സി.ജെ./ എം.എച്ച്‌.എം./ എം.എസ്‌.ഡബ്ല്യു./ എം.ടി.എ. ആന്‍ഡ്‌ എം.ടി.ടി.എം. (സി.എസ്‌.എസ്‌. 2019 അഡ്‌മിഷന്‍ - റഗുലര്‍/ 2015, 2016, 2017 അഡ്‌മിഷന്‍ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ 23 മുതല്‍ 29 വരെയും 500 രൂപ പിഴയോടെ 31 മുതല്‍ ജൂണ്‍ മൂന്നു വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ ജൂണ്‍ നാലു മുതല്‍ ആറുവരെയും അപേക്ഷിക്കാം.

ആദ്യ മേഴ്‌സി ചാന്‍സ്‌ (2014 അഡ്‌മിഷന്‍) പരീക്ഷയെഴുതുന്നവര്‍ 5000 രൂപയും, രണ്ടാം തവണയെഴുതുന്നവര്‍ (2013 അഡ്‌മിഷന്‍) 7000 രൂപയും അവസാന മേഴ്‌സി ചാന്‍സ്‌ (2012 അഡ്‌മിഷന്‍) പരീക്ഷയെഴുതുന്നവര്‍ 10000 രൂപയും സ്‌പെഷല്‍ ഫീസായി സി.വി. ക്യാമ്പ്‌ ഫീസിനും പരീക്ഷഫീസിനും പുറമെ അടയ്‌ക്കണം. റഗുലര്‍ വിദ്യാര്‍ഥികള്‍ കോളജ്‌ വഴി ഇപേയ്‌മെന്റിലൂടെയാണ്‌ ഫീസടയ്‌ക്കേണ്ടത്‌. സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ epay.mgu.ac.in എന്ന സൈറ്റിലൂടെ ഫീസടയ്‌ക്കണം.

23ന്‌ പോര്‍ട്ടല്‍ തുറക്കും. കോളേജുകള്‍ക്ക്‌ പിഴയില്ലാതെ 30 വരെയും 500 രൂപ പിഴയോടെ ജൂണ്‍ മൂന്നുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ ആറുവരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ആര്‍.എല്‍.വി. കോളജില്‍ എം.എ. പ്രവേശനം;
30 വരെ അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സില്‍ എം.എ. കോഴ്‌സുകള്‍ക്ക്‌ അപേക്ഷിക്കാം. എം.എ. വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം കോഴ്‌സുകള്‍ക്കാണ്‌ അപേക്ഷിക്കാവുന്നത്‌. 30 വരെ അപേക്ഷ നല്‍കാം. ജൂണ്‍ നാലിന്‌ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ 21ന്‌ക്ല ാസ്‌ ആരംഭിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബി.എ. ബിരുദമാണ്‌ യോഗ്യത. എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ ഡിഗ്രി വിജയം മതി. പ്രാക്‌ടിക്കലടക്കമുള്ള പ്രവേശന പരീക്ഷയിലൂടെയാണ്‌ പ്രവേശനം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

പരീക്ഷഫലം

നാലാം സെമസ്‌റ്റര്‍ എം.എസ്‌സി. മോളിക്യുലാര്‍ ബയോളജി ആന്‍ഡ്‌ ജനിറ്റിക്‌ എഞ്ചിനീയറിങ്‌ (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ ഒന്നു വരെ അപേക്ഷിക്കാം.

കേരള

ബി.പി.എ കോഴ്‌സിന്‌ അപേക്ഷിക്കാം

സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളജില്‍ നടത്തുന്ന ഒന്നാം വര്‍ഷ ബി.പി.എ കോഴ്‌സുകളിലേയ്‌ക്ക്‌ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ അഞ്ചാം സെമസ്‌റ്റര്‍ ബി.എസ്‌.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ ആന്‍ഡ്‌ വാട്ടര്‍ മാനേജ്‌മെന്റ്‌, ബി.എസ്‌.സി കെമിസ്‌ട്രി ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ കെമിസ്‌ട്രി എന്നീ (2016 അഡ്‌മിഷന്‍ - റെഗുലര്‍, 2015, 2014 2013 അഡ്‌മിഷന്‍ - സപ്ലിമെന്ററി) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനഃപരിശോധനയ്‌ക്കും ജൂണ്‍ നാലു വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്‌

നാലാം സെമസ്‌റ്റര്‍ ബി.ടെക്‌ (2008/2013 സ്‌കീം) ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ 28 വരെയും 50 രൂപ പിഴയോടെ 30 വരെയും 125 രൂപ പിഴയോടെ ജൂണ്‍ ഒന്നു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. സെഷണല്‍ ഇംപ്രൂവ്‌മെന്റ്‌, മെഴ്‌സിചാന്‍സ്‌ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട്‌ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രവേശനപ്പരീക്ഷ

ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷില്‍ നടക്കുന്ന സായാഹ്ന കോഴ്‌സായ അഡ്വാന്‍സ്‌ഡ്‌ പി.ജി ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ്‌ ഫോര്‍ കമ്മ്യൂണിക്കേഷന്റെ പ്രവേശന പരീക്ഷ 27 ന്‌ 10ന്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷില്‍ നടത്തും.

Ads by Google
Tuesday 21 May 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW