Tuesday, May 21, 2019 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.15 AM

മഞ്ഞിനിക്കരയില്‍ പുതിയ മന്ദിരം കൂദാശ ചെയ്യും

മഞ്ഞിനിക്കര: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ്‌ ബാവ 24 നു ദയറാ സന്ദര്‍ശിക്കും. ദയറായും യാക്കോബായ സഭയുടെ തെക്കന്‍ ഭദ്രാസനങ്ങളായ കൊല്ലം, നിരണം, തുമ്പമണ്‍ എന്നിവിടങ്ങളിലെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേര്‍ന്ന്‌ അദ്ദേഹത്തെ സ്വീകരിക്കുമെന്നു ദയറാ തലവന്‍ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസ്യോസ്‌ അറിയിച്ചു.
പാത്രിയര്‍ക്കീസ്‌ ബാവ 24 ന്‌ ഉച്ചകഴിഞ്ഞു മൂന്നരയ്‌ക്കു മഞ്ഞിനിക്കരയിലെത്തും. ദയറായോടു ചേര്‍ന്നു നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ കൂദാശ പരിശുദ്ധ ഏലിയാസ്‌ തൃതിയന്‍ ബാവയുടെ കബറിങ്കലെ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം നടത്തും. വൈകിട്ട്‌ അഞ്ചിനു ദയറാ പള്ളിയിലെ പ്രാര്‍ത്ഥനയ്‌ക്കുശേഷം പൊതുസമ്മേളനം നടക്കും. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ അധ്യക്ഷത വഹിക്കും. രാത്രി ഏഴിനു ദയറാ കമ്മിറ്റിയുടെ യോഗത്തിലും അധ്യക്ഷത വഹിക്കും. അന്നു ദയറായില്‍ താമസിക്കുന്ന ബാവ പിറ്റേന്ന്‌ രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കു മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്‌ക്ക്‌ ഒന്നിനു പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററിലേക്കു പോകും.

Ads by Google
Tuesday 21 May 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW