Friday, June 21, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.58 AM

മകളുടെ ഓര്‍മകളുമായി ആസിഫ്‌ കളിക്കും

uploads/news/2019/05/309586/s5.jpg

കറാച്ചി: മകള്‍ മരിച്ച ദുഖത്തിനു താല്‍ക്കാലിക അവധി നല്‍കി പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം ആസിഫ്‌ അലി ഏകദിന ലോകകപ്പില്‍ മത്സരിക്കും. ആസിഫിന്റെ രണ്ടു വയസുകാരി മകഹ നൂര്‍ ഫാത്തിമ അര്‍ബുദ രോഗത്തിനു യു.എസില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്‌ചയാണു നൂര്‍ ഫാത്തിമ വിടപറഞ്ഞത്‌. ഇംഗ്ലണ്ട്‌ പര്യടനത്തിലായിരുന്നു ആസിഫ്‌ നാട്ടിലേക്കു മടങ്ങിയിരുന്നു. ആസിഫിന്റെ മകളുടെ മരണം പാകിസ്‌താന്‍ സൂപ്പര്‍ ലീഗ്‌ ടീം ഇസ്ലാമാബാദ്‌ യുണൈറ്റഡാണ്‌ ആദ്യം ട്വീറ്റ്‌ ചെയ്‌തത്‌. ആസിഫ്‌ നാട്ടിലേക്കു മടങ്ങിയതിനു പിന്നാലെ പാകിസ്‌താന്‍ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ബാറ്റിങ്‌ പ്രകടനത്തിന്റെ അടിസ്‌ഥാനത്തില്‍ ആസിഫ്‌ ടീമില്‍ ഇടംപിടിച്ചു.
നാല്‌ ഇന്നിങ്‌സുകളിലായി 142 റണ്ണെടുക്കാന്‍ താരത്തിനായി. 131.48 സ്‌ട്രൈക്ക്‌റേറ്റിലായിരുന്നു ആസിഫ്‌ റണ്ണടിച്ചത്‌. ആസിഫിന്റെ പവര്‍ ഹിറ്റിങ്‌ ദുര്‍ബലമായ മധ്യനിരയ്‌ക്കു കരുത്താകുമെന്നാണു പാക്‌ സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാട്‌.
ആബിദ്‌ അലിയെ ഒഴിവാക്കിയാണ്‌ ആസിഫ്‌ അലിയെ ഉള്‍പ്പെടുത്തിയതെന്നു സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ഇന്‍സമാം ഉള്‍ ഹഖ്‌ പറഞ്ഞു. ആസിഫ്‌ ലോകകപ്പില്‍ കളിക്കാനുണ്ടാകുമെന്ന്‌ അറിയിച്ചതായും ഇന്‍സമാം പറഞ്ഞു.
ആസിഫ്‌ 16 ഏകദിനങ്ങളിലായി 31.09 ശരാശരിയില്‍ 342 റണ്‍ നേടി. നേരത്തെ മകളെ അമേരിക്കയിലേക്ക്‌ വിദഗ്‌ദ്ധ ചികിത്സക്കായി മാറ്റുന്നത്‌ ആസിഫ്‌ ട്വീറ്റ്‌ ചെയ്‌തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ്‌. അതോറിറ്റികളോടും ആസിഫ്‌ നന്ദി രേഖപ്പെടുത്തിയിരുന്നു.
പാകിസ്‌താന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെ ആണു നൂറിന്‌ അര്‍ബുദമാണെന്നു സ്‌ഥിരീകരിച്ചത്‌. ആസിഫിനു വേണ്ടി വന്നാല്‍ യു.എസിലേക്കു പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പാകിസ്‌താന്റെ ലോകകപ്പിലെ ആദ്യ മത്സരം വെസ്‌റ്റിന്‍ഡീസിനെതിരേയാണ്‌. 31 നു ട്രെന്റ്‌ ബ്രിഡ്‌ജിലാണു മത്സരം.

Ads by Google
Tuesday 21 May 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW