Thursday, June 27, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.58 AM

ഹാന്‍ഡ്‌ ബോള്‍ സെലക്ഷന്‍ ക്യാമ്പിലേക്കു മലയാളി താരം

uploads/news/2019/05/309585/s4.jpg

ആലത്തൂര്‍: ഇന്ത്യന്‍ ഹാന്‍ഡ്‌ ബോള്‍ ടീമിന്റെ സെലക്ഷന്‍ ക്യാമ്പില്‍ പാലക്കാട്‌ ഒലിപ്പാറ സ്വദേശി തൗഫീഖും. എത്തനൂര്‍ വലിയ വീട്ടില്‍ മുഹമ്മദ്‌ അലിയുടെയും മറിയം ബീവിയുടെയും മകനാണു തൗഫീഖ്‌.
ഈ ക്യാമ്പില്‍ നിന്നാണു രാജ്യാന്തര ഹാന്‍ഡ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്‌. ചിറ്റൂര്‍ ഗവണ്‍മെന്റ്‌ കോളജിലെ ബി.എസ്‌.സി. ജ്യോഗ്രഫി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്‌. ജൂണ്‍ എട്ടു മുതല്‍ 16 വരെ ജോര്‍ജിയയിലാണ്‌ ലോക ഹാന്‍ഡ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌. ഡല്‍ഹിയിലെ കര്‍െനെല്‍ സിങ്‌ സ്‌റ്റേഡിയത്തിലാണു സെലക്ഷന്‍ ക്യാമ്പ്‌.
24 വയസില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ പഞ്ചാബില്‍ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍നിന്നാണ്‌ തൗഫീഖ്‌ ദേശീയ ക്യാമ്പിലേക്ക്‌ യോഗ്യത നേടിയത്‌. 1994 നു ശേഷം ആദ്യമായാണ്‌ കേരളത്തില്‍നിന്ന്‌ ഒരു താരം ദേശീയ ക്യാമ്പിലെത്തുന്നത്‌.
കൊടുവായൂര്‍ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ്‌ തൗഫീഖ്‌ ഹാന്‍ഡ്‌ ബോളില്‍ പരിശീലനം നേടിയത്‌. സംസ്‌ഥാന സ്‌കൂള്‍ കായികമേളയിലും സോണല്‍ മത്സരങ്ങളിലും സൗത്ത്‌ സോണ്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്‌. മണിപ്പൂരില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിനു വേണ്ടി കളിച്ചു. കായിക താരങ്ങളായ കെ.കെ. അരുണ്‍, കെ.കെ. അനൂപ്‌, കൊടുവായൂര്‍ സ്‌കൂളിലെ കോച്ച്‌ പ്രശാന്തന്‍, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ റിട്ടയേഡ്‌ കോച്ച്‌ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം.

Ads by Google
Tuesday 21 May 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW