Tuesday, May 21, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.53 AM

വായ്‌പയെടുത്തും ബന്ധുക്കളില്‍നിന്നും ലക്ഷങ്ങള്‍ കടം മേടിച്ചും വാങ്ങിയ ആന ചരിഞ്ഞു; സംസ്‌കരിക്കാന്‍ പണമില്ലാതെ ഓട്ടോ ഡ്രൈവറായ ഉടമ

uploads/news/2019/05/309570/rajendran.jpg

പാലക്കാട്‌: ആനക്കമ്പംമൂലം വായ്‌പയെടുത്തു വാങ്ങിയ ആന ചരിഞ്ഞതോടെ സംസ്‌കരിക്കാന്‍ പണമില്ലാതെ ഉടമസ്‌ഥന്‍. ഓട്ടോ ഡ്രൈവറായ മൂത്താന്തറ സ്വദേശി ശരവണനാണ്‌ വിഷമവൃത്തത്തിലായത്‌.

കെ.എസ്‌.എഫ്‌.ഇയില്‍നിന്നും ബന്ധുക്കളില്‍നിന്നും ലക്ഷങ്ങള്‍ കടം വാങ്ങി പത്തു മാസം മുമ്പാണ്‌ രാജേന്ദ്രന്‍ എന്ന ആനയെ ശരവണന്‍ വാങ്ങിയത്‌. 25 ലക്ഷം രൂപ നല്‍കി കോട്ടയം സ്വദേശിയില്‍നിന്നാണ്‌ ശരവണന്‍ ആനയെ സ്വന്തമാക്കിയത്‌. പല പേരുകളില്‍ അറിയപ്പെട്ടിരുന്ന രാജേന്ദ്രന്‍ ആറോളം മുതലാളിമാര്‍ കൈമാറിയാണ്‌ ശരവണന്റെ പക്കലെത്തിയത്‌.

രാജേന്ദ്രനെ എഴുന്നള്ളിപ്പിനും മറ്റും അയച്ചിരുന്നു. നാട്ടില്‍ ആന ഉടമയെന്ന പേരുണ്ടെങ്കിലും ഓട്ടോ ഓടിച്ചില്ലെങ്കില്‍ ജീവിതം മുന്നോട്ടുപോകാത്ത അവസ്‌ഥയായിരുന്നു ശരവണന്‌. ഇതിനിടെയാണ്‌ കഴിഞ്ഞ 17ന്‌ രാജേന്ദ്രന്‌ അസുഖം പിടിപെട്ടത്‌. അതോടെ ദൂരിതം ഇരട്ടിയായി. ചികിത്സിച്ചെങ്കിലും ഞായറാഴ്‌ച രാത്രിയോടെ ആന ചരിഞ്ഞു.

ആനയെ സംസ്‌കരിക്കാന്‍ രണ്ടുലക്ഷത്തോളം രൂപ ചെലവ്‌ വരുമെന്നറിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ ശരവണന്‍ തളര്‍ന്നു. വിവരമറിഞ്ഞെത്തിയ ആനപ്രേമി സംഘം, ആന ഉടമസ്‌ഥര്‍, എലിഫന്റ്‌ സ്‌ക്വാഡ്‌ കോട്ടായി ജയന്‍, ആന ഏജന്റുമാരായ കൂറ്റനാട്‌ ജയന്‍, തത്തമംഗലം കുട്ടന്‍, ആനച്ചമയം ഭരതന്‍ സ്വാമി എന്നിവരിടപെട്ട്‌ ശരവണന്‌ രണ്ടുലക്ഷം രൂപ നല്‍കി.

പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ടോടെ രാജേന്ദ്രനെ വാളയാര്‍ കാട്ടില്‍ സംസ്‌കരിച്ചു.

Ads by Google
Tuesday 21 May 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW