Tuesday, May 21, 2019 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
എം. ബിജുശങ്കര്‍
Tuesday 21 May 2019 12.53 AM

നിപ ഭീതിയുടെ ഓര്‍മയ്‌ക്ക്‌ ഒരാണ്ട്‌, ലിനിയുടെ ഓര്‍മ്മയ്ക്കും

 Nipah

കോഴിക്കോട്‌: ഭീതിയുടെ രാപ്പകലുകള്‍ക്കിടയിലൂടെ ഒരു നാട്‌ കടന്നുപോയതിന്റെ ഓര്‍മ്മയ്‌ക്ക്‌ ഒരു വര്‍ഷം. കഴിഞ്ഞ മേയ്‌ ഇരുപതിനായിരുന്നു കോഴിക്കോട്‌ നിപ ബാധ സ്‌ഥിരീകരിച്ചത്‌. അന്നു മുതല്‍ കോഴിക്കോട്‌ അക്ഷരാര്‍ഥത്തില്‍ നിശ്‌ചലമാവുകയായിരുന്നു. കോഴിക്കോട്ടും മലപ്പുറത്തുമായി പതിനേഴുപേരാണ്‌ മരിച്ചത്‌. നിപയെക്കുറിച്ചോര്‍ക്കുമ്പോള്‍ കോഴിക്കോട്ടുകാരുടെ മനസില്‍നിന്നു പേടിയൊഴിയുന്നില്ല.

വവ്വാല്‍ ഭീതിയില്‍ പഴവര്‍ഗങ്ങളെ ജനം കൈയൊഴിഞ്ഞു. ആളുകള്‍ ആശുപത്രികളില്‍ പോലും പോകാതായി. ബസില്‍ യാത്ര ചെയ്യാനും കട കമ്പോളങ്ങളില്‍ പോവാനും ഭയന്നു. മരണ ഭീതിയാല്‍ നാടും നഗരവും ആളൊഴിഞ്ഞു. വാഴയിലപോലും ഉപയോഗിക്കാതെയായി. ലക്ഷക്കണക്കിനു രൂപയുടെ പഴവര്‍ഗങ്ങളാണു നശിച്ചത്‌.

 Nipah

കോഴിക്കോട്‌ ജില്ലയിലെ ചങ്ങരോത്ത്‌ പഞ്ചായത്തിലെ സൂപ്പിക്കടയെന്ന ഉള്‍നാടന്‍ ഗ്രമമായിരുന്നു നിപയുടെ ഉറവിടം. 2018 മേയ്‌ 18-ന്‌ മൂസയുടെ മകന്‍ മുഹമ്മദ്‌ സാലിഹ്‌ കോഴിക്കോട്ട്‌ സ്വകാര്യ ആശുപത്രിയില്‍ മരിച്ചതോടെയാണ്‌ നിപാ രോഗം സംശയിക്കുന്നത്‌. സാലിഹിന്റെ സഹോദരന്‍ മുഹമ്മദ്‌ സാബിത്ത്‌ പനിബാധിച്ച്‌ മേയ്‌ അഞ്ചിനു മരിച്ചിരുന്നു. ഒരു വീട്ടിലെ രണ്ടു പേര്‍ സമാന ലക്ഷണങ്ങളോടെ മരിച്ചത്‌ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എ.എസ്‌. അനൂപ്‌കുമാറിലും സഹപ്രവര്‍ത്തകരിലും സംശയമുണര്‍ത്തി. സാമ്പിളുകള്‍ പരിശോധനയ്‌ക്കായി മണിപ്പാല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചു. പരിശോധനയില്‍ നിപ സാന്നിധ്യം കണ്ടെത്തി. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്നും വൈറസ്‌ ബാധ സ്‌ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍.) മേയ്‌ 20-നു ഡല്‍ഹിയില്‍ വച്ച്‌ കേരളത്തില്‍ നിപ ബാധയുള്ളതായി പ്രഖ്യാപിച്ചു.

ഇതിനിടെ മൂസയും സഹോദര ഭാര്യ മറിയവും നിപ ബാധിച്ചു മരിച്ചിരുന്നു. സാബിത്തിനെ പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയില്‍ പരിചരിച്ച സിസ്‌റ്റര്‍ ലിനിയുടെ മരണം വലിയ ആഘാതമായി. മൃതദേഹങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ അതീവ കരുതലോടെ മറവു ചെയ്‌തു., അന്ത്യാഞ്‌ജലി പോലുമര്‍പ്പിക്കാന്‍ കഴിയാതെ സംസ്‌കാരങ്ങള്‍ നടത്തേണ്ടി വന്നു.

 Nipah

വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സൂക്ഷ്‌മമായ ശ്രമം നടത്തി. രണ്ടു തരം വവ്വാലുകളെ സൂപ്പിക്കടയില്‍ നിന്നു പിടികൂടി സാമ്പിള്‍ പരിശോധിച്ചു. ഐ.സി.എം.ആറില്‍ നടന്ന പരിശോധനയില്‍ പഴം തീനി വവ്വാലില്‍ വൈറസ്‌ സാന്നിധ്യം കണ്ടെത്തി. അതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഊര്‍ജിതമായി രംഗത്തിറങ്ങി.

നിപയെ നേരിടാന്‍ കോഴിക്കോട്‌ കേന്ദ്രീകരിച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. മന്ത്രിമാരായ കെ.കെ. ശൈലജയും ടി.പി. രാമകൃഷ്‌ണനും നേതൃത്വം നല്‍കി. നിപ ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കി. പിന്നീടുള്ള ചിട്ടയായ പ്രവര്‍ത്തനത്തിനൊടുവിലാണ്‌ നിപയെ പിടിച്ചുകെട്ടിയത്‌.

എം. ബിജുശങ്കര്‍

Ads by Google
എം. ബിജുശങ്കര്‍
Tuesday 21 May 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW