Wednesday, June 12, 2019 Last Updated 30 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.50 AM

എക്‌സിറ്റ്‌ പോള്‍ തരംഗമായി; ഓഹരി വിപണിയില്‍ നേട്ടം

uploads/news/2019/05/309543/d2.jpg

മുംബൈ: കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തുടരുമെന്ന എക്‌സിറ്റ്‌ പോള്‍ സൂചനയുടെ കരുത്തില്‍ റെക്കോഡിട്ട്‌ ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സില്‍ 1,422 പോയിന്റിന്റെയും നിഫ്‌റ്റിയില്‍ 421 പോയിന്റിന്റെയും നേട്ടമാണ്‌ ഇന്നലെ ഉണ്ടായത്‌. 2013 നുശേഷം ആദ്യമായാണ്‌ സെന്‍സെക്‌സ്‌ ഒറ്റദിവസം ഇത്രയും നേട്ടം കൊയ്യുന്നത്‌. നിഫ്‌റ്റിക്ക്‌ 10 വര്‍ഷത്തിനിടെ ഉണ്ടായ വലിയ നേട്ടമാണിത്‌. സെന്‍സെക്‌സ്‌ 39,352.67 പോയിന്റിലാണ്‌ ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌.
രൂപയുടെ മൂല്യത്തില്‍ ഇന്നലെ 49 പൈസയുടെ നേട്ടമുണ്ടായി. ഡോളറിന്‌ 69.74 രൂപയാണ്‌ ഇന്നലത്തെ മൂല്യം. വിപണിയിലെ ചലനങ്ങള്‍ മൂലം നിക്ഷേപകര്‍ക്ക്‌ ഇന്നലെ 5,33,463.04 കോടിരൂപയുടെ നേട്ടമുണ്ടായി. കേന്ദ്രത്തില്‍ സ്‌ഥിരതയുള്ള സര്‍ക്കാര്‍ വരുമെന്ന സൂചനയാണു വിപണിയില്‍ പ്രതിഫലിച്ചത്‌.

Ads by Google
Tuesday 21 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW